Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightമത്സരശേഷം...

മത്സരശേഷം ജയമെന്നുറപ്പിച്ച്​ റിങ്ങിൽ ആഘോഷം; പരാജയപ്പെട്ടന്ന്​ മനസിലാക്കിയത്​ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്​ കണ്ടപ്പോൾ

text_fields
bookmark_border
Mary Kom
cancel

ടോക്യോ: ഒളിമ്പിക്​സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. വനിത വിഭാഗം ബോക്​സിങ്ങിൽ മത്സരിച്ച മേരി കോം കൊളംബിയൻ താരമായ ഇൻഗ്രിറ്റ്​ വലൻസിയക്കെതിരെ തോൽവി വഴങ്ങി ടൂർണമെന്‍റിൽ നിന്ന്​ പുറത്തായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന മേരികോം-ഇൻഗ്രിറ്റ്​ മത്സരത്തിലൊരു ട്വിസ്റ്റുണ്ട്​. മത്സരം കഴിഞ്ഞയുടൻ താൻ ജയിച്ചെന്നായിരുന്നു മേരികോം വിചാരിച്ചിരുന്നത്​.

മത്സരശേഷം റിങ്ങിൽ വിജയിയേപ്പോലെ ​കയ്യുയർത്തി എല്ലാവരേയും താരം അഭിവാദ്യം ചെയ്​തിരുന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ ബോക്​സിങ്ങിൽ വിജയിക്കുന്നവരെ കൈപിടിച്ചുയർത്തി വിജയിയെ പ്രഖ്യാപിക്കുന്ന രീതി ഈ ഒളിമ്പിക്​സിലില്ല. പകരം ജയിച്ചയാളുടെ പേര്​ വിളിക്കുകയാണ്​ ചെയ്യുന്നത്​. എന്നാൽ, റിങ്ങിലെ ബഹളത്തിനിടയിൽ മേരി കോം കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്​ കേട്ടില്ല.

പിന്നീട്​ ഏതിരാളിയെ ആലിംഗനം ചെയ്​താണ്​ മേരികോം കളം വിട്ടത്​. വാർത്തസമ്മേളനത്തിലും വിജയിയെന്ന രീതിലായിരുന്നു മേരി കോം പ്രതികരിച്ചത്​. എന്നാൽ, പരിശീലകൻ പറ​ഞ്ഞപ്പോഴാണ്​ പരാജയപ്പെട്ട വിവരം മേരി അറിയുന്നത്​. ഒടുവിൽ കേന്ദ്രമന്ത്രി കിരൺ റിജിജിവുന്‍റെ ട്വീറ്റ്​ കണ്ടപ്പോഴാണ്​ മേരി കോം പരാജയപ്പെട്ട​ുവെന്ന്​ സമ്മതിക്കാൻ തയാറായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo olympics 2021Olympics 2021
News Summary - Celebration in the ring after the match; When aw the tweet of the Union Minister, Mary Kom realized that she had failed
Next Story