Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രാക്​ ആന്‍റ്​ ഫീൽഡിൽ റെക്കോഡുകളുടെ പെരുമഴ; അതിവേഗത്തിന്​ ട്രാക്കൊരുക്കി ആൻഡ്രിയ വലോറി
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightട്രാക്​ ആന്‍റ്​ ഫീൽഡിൽ...

ട്രാക്​ ആന്‍റ്​ ഫീൽഡിൽ റെക്കോഡുകളുടെ പെരുമഴ; അതിവേഗത്തിന്​ ട്രാക്കൊരുക്കി ആൻഡ്രിയ വലോറി

text_fields
bookmark_border

ടോകിയോ: മഹാമാരിയിൽ തളർന്നുകിടക്കുന്ന ലോകത്തിന്​ അത്യാവേശം പകരുന്നതാണ്​ ട്രാക്ക്​ ആന്‍റ്​ ഫീൽഡിൽ ഇക്കുറി പിറന്ന വലിയ നേട്ടങ്ങൾ. രാജ്യാന്തര മത്സരങ്ങളിൽ പലതും മുടങ്ങിയതിന്‍റെ ആധിയുമായി എത്തിയ അത്​ലറ്റുകൾ പക്ഷേ, ടോകിയോ അത്​ലറ്റിക്​സ്​ മൈതാനത്ത്​ വിജയം തൊടുന്നത്​ റെക്കോഡുകൾ കുറിച്ചാണ്​.

വനിതകളുടെ 100 മീറ്ററിൽ ഇക്കുറി 11 സെക്കൻഡിനു താഴെ ഓടിപ്പിടിച്ചത്​ ആറു പേർ​. ഒന്നാമതെത്തിയ ജമൈക്കക്കാരി എലെയ്​ൻ തോംപ്​സൺ 10.60 സെക്കൻഡിൽ ദൂരം പിന്നിടു​േമ്പാൾ പിറന്നത്​ ഒളിമ്പിക്​ റെക്കോഡ്​. അതും ​േഫ്ലാറൻസ്​ ഗ്രിഫിത്ത്​ ജോയ്​നർ എന്ന സ്​പ്രിന്‍റ്​ ഇതിഹാസം 1988ൽ കുറിച്ച റെക്കോഡ്​ പഴങ്കഥയാക്കി​. 10.76 സെക്കൻഡിൽ വെങ്കലത്തിൽ മുത്തമിട്ട ഷെറിക ​ജാക്​സൺ പോലും ഒളിമ്പിക്​സിലെ ഏറ്റവും വേഗമേറിയ മൂന്നാം സ്​ഥാനക്കാരിയാണ്​. അവിടെയും പിറന്നത്​ റെക്കോഡ്​.

ലോങ്​ ജമ്പിൽ നിന്ന്​ സ്​പ്രിന്‍റിലേക്ക്​ വളരെവൈകി 2018ൽ മാത്രം ട്രാക്ക്​ മാറ്റിയ ജേക്കബ്​സ്​ പുരുഷ വിഭാഗത്തിൽ ജേതാവായത്​ 100 മീറ്ററിലെ യൂറോപ്യൻ റെക്കോഡുമായി. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്​ വാണ ട്രാക്കിലായിരുന്നു ഇറ്റലിക്കാരന്‍റെ പടയോട്ടം. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന്​ അന്വേഷിക്കു​േമ്പാഴാണ്​ ഒളിമ്പിക്​ സ്​റ്റേഡിയത്തിന്‍റെ നിർമാണത്തിന്​ മേൽനോട്ടം വഹിച്ച ആൻഡ്രിയ വലോറി വരുന്നത്​. ലോകത്തെ ഏറ്റവും​ വേഗമേറിയ ട്രാക്കാണ്​ ഇവിടെ നിർമിച്ചിരിക്കുന്നതെന്ന്​ വലോറി പറയുന്നു.

കെ​ങ്കോ ​കുമ രൂപകൽപന ചെയ്​ത ഒളിമ്പിക്​ സ്​റ്റേഡിയം നിർമാണ ചാതുരിയാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരട്ടി മാധുര്യമായാണ്​ അതിന്‍റെ പ്രതലചടുലത വരുന്നത്​. ഇതുവരെ 12 ഓളം ഒളിമ്പിക്​ ട്രാക്കുകൾ രൂപ കൽപന ചെയ്​ത ഇറ്റാലിയൻ കമ്പനി മോണ്ടോയുടെ പ്രതിനിധിയാണ്​ വലോറി. മൂന്നു വർഷം ടോകിയോയിൽ കഴിഞ്ഞാണ്​ ഇതിന്‍റെ പണി പൂർത്തിയാക്കുന്നത്​. വ്യത്യസ്​ത രീതിയിൽ ഒരുക്കിയ റബർ ഉൾപെടെ നിർമാണത്തിൽ ഉപയോഗിക്കപ്പെട്ടു. അത്​ലറ്റുകളോട്​ അഭിപ്രായം തേടി. അതു​കൂടി നിർമാണ​ത്തിൽ സഹായമായി.

കഴിഞ്ഞ 20 വർഷത്തിനിടെ പിറന്ന ലോക റെക്കോഡുകളിൽ പകുതിയിലേറെയും മോണ്ടോ കമ്പനിക്കു കീഴിൽ ഒരുങ്ങിയ സ്​റ്റേഡിയങ്ങളിൽ പിറന്നവയാണ്​.

ട്രിപ്പിൾ ജമ്പിൽ ലോക റെക്കോഡോടെ സ്വർണം നേടിയ വെ​ന​േസ്വലയുടെ യൂലിമർ റോജാസ്​ വേറെയും പേരുകൾ ഈ മൈതാനവുമായി ചേർത്തുപറയേണ്ടവയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo OlympicsTrack Built for Speed
News Summary - A Track Built for Speed Is Already Producing Records
Next Story