ലോകകപ്പ് വിപണിയിൽ കിക്കോഫ്
text_fieldsതൊടുപുഴ ടൗണിലെ കായികോപകരണ വ്യാപാര സ്ഥാപനത്തിൽനിന്നുള്ള ദൃശ്യം
തൊടുപുഴ: ലോകകപ്പ് ആവേശം അലയടിച്ചതോടെ അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ പതാകകൾ പാറിക്കളിക്കുകയാണ് ജില്ലയിലെ തെരുവോരങ്ങളിൽ. ഏത് രാജ്യത്തിന്റെ പതാക വേണമെന്ന് പറഞ്ഞാൽ മതി വിപണിയിൽ ആവശ്യക്കാരുടെ വീതിക്കും നീളത്തിനുമുള്ളതെല്ലാം റെഡി. ലോകകപ്പ് അടുത്തതോടെ പതാകകളും തോരണങ്ങളുമായി വിപണി കളറായിട്ടുണ്ട്.
മത്സരിക്കുന്ന 32 ടീമുകളുടെയും പതാകകൾ, ജഴ്സികൾ, തൂവാലകൾ, ബാഡ്ജുകൾ, ഷാളുകൾ എന്നിവ വിപണിയിൽ ഇടംപിടിച്ചു കഴിഞ്ഞു. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ, പോർചുഗൽ, ബെൽജിയം, ഹോളണ്ട്, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ തേടി നിരവധിപേർ വരുന്നുണ്ട്. ചെറിയ പതാകകൾക്ക് 75 രൂപ മുതൽ വില തുടങ്ങും. 850 രൂപയുടെ വരെ പതാകകൾ വിപണിയിലുണ്ട്. ജഴ്സികൾ 250 മുതൽ വിലയിൽ ലഭിക്കും. ആളുകളുടെ ഓർഡർ അനുസരിച്ച് കടക്കാർ നിർമിച്ച് നൽകുന്നുണ്ട്. കൂട്ടമായി ക്ലബുകളും മറ്റും പതാകകൾക്കും ജഴ്സിക്കും ഓർഡർ നൽകുന്നുണ്ട്. മത്സരം അടുക്കുന്നതോടെ വിപണിയിൽ ഇനിയും ഉണർവുണ്ടാകും. വരുന്ന ദിവസങ്ങളിലും കച്ചവടം മെച്ചപ്പെടാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.