Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസ്‌പോർട്‌സ് കൗണ്‍സില്‍...

സ്‌പോർട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; കെ.എം. ബിനു, കെ.സി. ലേഖ, സി.കെ. വിനീത് അടക്കം പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങള്‍

text_fields
bookmark_border
സ്‌പോർട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; കെ.എം. ബിനു, കെ.സി. ലേഖ, സി.കെ. വിനീത് അടക്കം പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങള്‍
cancel

തിരുവനന്തപുരം: കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യ പരിഗണന നല്‍കി സംസ്ഥാന സ്‌പോർട്സ് കൗണ്‍സില്‍ സ്റ്റാൻഡിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാജിവെച്ച സ്‌പോർട്സ് കൗണ്‍സില്‍ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കു പകരം ഏഴുപേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

രാജിവെച്ചൊഴിഞ്ഞ മേഴ്‌സി കുട്ടനു പകരം മുന്‍ രാജ്യാന്തര ഫുട്‌ബാള്‍ താരം യു. ഷറഫലി പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ഒളിമ്പ്യന്‍ കെ.എം. ബിനു, ലോക ബോക്‌സിങ്ങ് ചാമ്പ്യന്‍ കെ.സി. ലേഖ, അന്താരാഷ്ട്ര ഫുട്‌ബാള്‍ താരം സി.കെ. വിനീത്, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി.ഐ. ബാബു, വി.കെ. സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകന്‍ ജെ.എസ്. ഗോപന്‍ എന്നിവരാണ് പുതിയ സ്‌പോർട്സ് കൗണ്‍സില്‍ അംഗങ്ങള്‍.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ മികച്ച കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ളവരെയാണ് അംഗങ്ങളായി നിശ്ചയിച്ചത്.

Show Full Article
TAGS:sports council kerala
News Summary - The Sports Council was reconstituted
Next Story