Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്​ൾഡൺ: സ​ബ​ലേ​ങ്ക,...

വിംബ്​ൾഡൺ: സ​ബ​ലേ​ങ്ക, പ്ലി​സ്​​കോ​വ, കെ​ർ​ബ​ർ സെ​മി​യി​ൽ

text_fields
bookmark_border
വിംബ്​ൾഡൺ: സ​ബ​ലേ​ങ്ക, പ്ലി​സ്​​കോ​വ, കെ​ർ​ബ​ർ സെ​മി​യി​ൽ
cancel
camera_alt

വിം​ബ്​​ൾ​ഡ​ണി​ൽ ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​നെ​തി​രെ ഹ്യൂ​ബ​ർ​ട്ട്​ ഹു​ർ​കാ​സി​​ന്‍റെ ഷോ​ട്ട്​

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സീ​ഡ്​ അ​റീ​ന സ​ബ​​ലേ​ങ്ക, എ​ട്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ, 25ാം സീ​ഡ്​ ആ​ൻ​ജ​ലി​ക്​ കെ​ർ​ബ​ർ എ​ന്നി​വ​ർ സെ​മി ഫൈ​ന​ലി​ലെ​ത്തി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ആ​റാം സീ​ഡ്​ റോ​ജ​ർ ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​പ്പോ​ൾ ര​ണ്ടാം സീ​ഡ്​ ഡാ​നി​ൽ മെ​ദ്​​വ​ദേ​വ്​ പു​റ​ത്താ​യി.

സ​ബ​ലേ​ങ്ക 6-4, 6-3ന്​ 21ാം ​സീ​ഡ്​ ഒ​ൻ​സ്​ ജാ​ബി​യ​റി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ പ്ലി​സ്​​കോ​വ 6-2, 6-2ന്​ ​സീ​ഡി​ല്ലാ താ​രം വി​ക്​​ടോ​റി​യ ഗൊ​ലു​ബി​കി​നെ​യും കെ​ർ​ബ​ർ 6-2, 6-3ന്​ 19ാം ​സീ​ഡ്​ ക​രോ​ലി​ന മു​​ചോ​വ​യെ​യു​മാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​ബ​​ലേ​ങ്ക​യും പ്ലി​സ്​​കോ​വ​യും ത​മ്മി​ലാ​ണ്​ സെ​മി. ടോ​പ്​ സീ​ഡ്​ ആ​ഷ്​​ലി ബാ​ർ​തി-​അ​ജ്​​ല തോം​ല്യ​നോ​വി​ച്​ ക്വാ​ർ​ട്ട​ർ വി​ജ​യി​ക​ളെ​യാ​ണ്​ കെ​ർ​ബ​ർ സെ​മി​യി​ൽ നേ​രി​ടു​ക.

വിം​ബ്​​ൾ​ഡ​ണി​ൽ ഒ​മ്പ​താം കി​രീ​ടം തേ​ടു​ന്ന 39കാ​ര​നാ​യ ഫെ​ഡ​റ​ർ 23ാം സീ​ഡ്​ ലോ​റ​ൻ​സോ സൊ​നേ​ഗോ​യെ 7-5, 6-4, 6-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്. മെ​ദ്​​വ​ദേ​വി​നെ 14ാം സീ​ഡ്​ ഹ​യൂ​ബ​ർ​ട്ട്​ ഹു​ർ​കാ​സ്​ ആ​ണ്​ അ​ഞ്ചു സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. സ്​​കോ​ർ: 2-6, 7-6, 3-6, 6-3, 6-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hubert hurkacz
Next Story