Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ:...

വിം​ബ്​​ൾ​ഡ​ൺ: ബാ​ർ​ട്ടി x പ്ലി​സ്​​കോ​വ ഫൈ​ന​ൽ

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: ബാ​ർ​ട്ടി x പ്ലി​സ്​​കോ​വ ഫൈ​ന​ൽ
cancel

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ണി​ൽ ആ​ഷ്​ ബാ​ർ​ട്ടി-​ക​രോ​ലി​ന​ പ്ലി​സ്​​കോ​വ ഫൈ​ന​ൽ പോ​രാ​ട്ടം. മു​ൻ ചാ​മ്പ്യ​ൻ ആ​ഞ്ച​ലി​ക്​ കെ​ർ​ബ​റെ തോ​ൽ​പി​ച്ച്​ ഒ​ന്നാം ന​മ്പ​ർ താ​രം ബാ​ർ​ട്ടി വിം​ബ്​​ൾ​ഡ​ൻ ​വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ ഉ​റ​പ്പി​ച്ച​പ്പോ​ൾ, സ്​​പാ​നി​ഷ്​ താ​രം ആര്യന സ​ബ​ല​ങ്ക​യെ തോ​ൽ​പി​ച്ചാ​ണ്​ ചെ​ക്​​ താ​രം പ്ലി​സ്​​കോ​വ​ ഫൈ​ന​ലിലെത്തിയത്​. ശ​നി​യാ​ഴ്​​ച​യാ​ണ്​ ഫൈ​ന​ൽ.

6-3, 7-6 സ്​​കോ​റി​ന്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ ബാ​ർ​ട്ടി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ​മാ​യാ​ണ്​ ബാ​ർ​ട്ടി വിം​ബ്​​ൾ​ഡ​ൺ ഫൈ​ന​ൽ പോ​രി​ന്​ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നി​ച്ച ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി​യ താ​ര​മാ​ണ്​ ബാ​ർ​ട്ടി. ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത്​ തി​രി​ച്ചെ​ത്തി ക​ന്നി ഫൈ​ന​ൽ പോ​രി​ലേ​ക്ക്​ അ​നാ​യാ​സ​മാ​യാ​ണ്​ ഓ​സീ​സ്​ താ​രം കു​തി​ച്ച​ത്.

ആ​ദ്യ സെ​റ്റ്​ അ​നാ​യാ​സം (6-3) നേ​ടി​യ ബാ​ർ​ട്ടി, ര​ണ്ടാം സെ​റ്റി​ൽ ​ജ​ർ​മ​ൻ താ​രം കെ​ർ​ബ​റു​ടെ പോ​രാ​ട്ട​വീ​ര്യം മ​റി​ക​ട​ന്ന്​ ടൈ​ബ്രേ​ക്ക​റി​ലാ​ണ്(7-6) ക​ളി പി​ടി​ച്ച​ത്. 2018ലെ ​വിം​ബ്​​ൾ​ഡ​ൺ ചാ​മ്പ്യ​നാ​യി​രു​ന്നു​ കെ​ർ​ബ​ർ. 25 കാ​രി​യാ​യ ബാ​ർ​ട്ടി​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്​​ലാം 2019 ഫ്ര​ഞ്ച്​ ഓ​പ​ണി​ലാ​യി​രു​ന്നു.

ര​ണ്ടാം സെ​​മി​യി​ൽ സ​ബ​ല​ങ്ക​യെ 5-7, 6-4, 6-4 സ്​​കോ​റു​ക​ൾ​ക്കാ​ണ് മു​ൻ ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​രം​ പ്ലി​സ്​​കോ​വ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledonashleigh barty
Next Story