Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2022 5:31 PM GMT Updated On
date_range 2022-07-06T23:01:00+05:30അറബ് ചരിത്രവുമായി ഒൻസ് സെമിയിൽ
text_fieldsവിംബ്ൾഡൺ: ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ സെമി ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയെന്ന ചരിത്രം കുറിച്ച് തുനീഷ്യക്കാരി ഒൻസ് ജാബിയർ. വിംബ്ൾഡൺ ടെന്നിസ് വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ മേരി ബൂസ്കോവയെ 3-6, 6-1, 6-1 സ്കോറിനാണ് ലോക രണ്ടാം റാങ്കുകാരിയായ ഒൻസ് തോൽപിച്ചത്. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു ഇവർ. ഇതാദ്യമായി സെമിയിലെത്തിയ ജർമനിയുടെ മരിയ തറ്റ്ജാനയാണ് ഒൻസിന്റെ അടുത്ത എതിരാളി. ആഫ്രിക്കൻ രാജ്യമായ തുനീഷ്യയുടെ മാതൃഭാഷ അറബിയാണ്.
Next Story