ഇന്ത്യൻ വംശജൻ സമീർ ബാനർജിക്ക് വിംബ്ൾഡൺ ജൂനിയർ കിരീടം
text_fieldsലണ്ടൻ: ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സമീർ ബാനർജിക്ക് വിംബ്ൾഡൺ ജൂനിയർ കിരീടം. നാട്ടുകാരനായ വിക്ടർ ലവിനെ 7-5, 6-3ന് തോൽപിച്ചാണ് 17കാരനായ സമീർ ജേതാവായത്. 1980കളിൽ യു.എസിലേക്ക് കുടിയേറിയതാണ് ബാനർജി കുടുംബം.
യുകി ഭാംബ്രിയാണ് അവസാനം ഗ്രാൻഡ്സ്ലാം ജൂനിയർ സിംഗ്ൾസ് കിരീടം നേടിയ ഇന്ത്യക്കാരൻ, 2009ലെ ആസ്ട്രേലിയൻ ഓപൺ. രാമനാഥൻ കൃഷ്ണനാണ് (1954 വിംബ്ൾഡൺ) ആദ്യമായി ഗ്രാൻഡ്സ്ലാം ജൂനിയർ കിരീടം നേടിയ ഇന്ത്യക്കാരൻ. അദ്ദേഹത്തിെൻറ മകൻ രമേശ് കൃഷ്ണൻ 1970ൽ വിംബ്ൾഡൺ, ഫ്രഞ്ച് ഓപൺ ജൂനിയർ കിരീടങ്ങൾ നേടി. ലിയാണ്ടർ പേസ് 1990ൽ വിംബ്ൾഡണിലും യു.എസ് ഓപണിലും ജൂനിയർ ജേതാവായി. അതേവർഷം ആസ്ട്രേലിയൻ ഒാപണിൽ റണ്ണറപ്പാവുകയും ചെയ്തു.

