Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ​യ​നീ​യ തോ​ൽ​വി...

ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി വീ​ന​സ്; യു.​എ​സ് ഓ​പ​ണി​ൽ വീ​ണ്ടും ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്

text_fields
bookmark_border
ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി വീ​ന​സ്; യു.​എ​സ് ഓ​പ​ണി​ൽ വീ​ണ്ടും ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്
cancel

ന്യൂ​യോ​ർ​ക്: വീ​ന​സ് സ​ഹോ​ദ​രി​മാ​രി​ലൊ​രാ​ളു​ടെ ക​ളി​കാ​ണാ​ൻ ആ​വേ​ശ​ഭ​രി​ത​രാ​യെ​ത്തി​യ കാ​ണി​ക​ൾ​ക്ക് നി​രാ​ശ. യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗ്ൾ​സ് മ​ത്സ​ര​ത്തി​ൽ വീ​ന​സ് വി​ല്യം​സ് ഏ​റ്റു​വാ​ങ്ങി​യ​ത് ദ​യ​നീ​യ തോ​ൽ​വി. ഒ​ന്നാം റൗ​ണ്ടി​ൽ ബെ​ൽ​ജി​യ​ൻ ക്വാ​ളി​ഫ​യ​ർ ഗ്രീ​റ്റ് മി​ന്നെ​ൻ 6-1, 6-1 സ്കോ​റി​നാ​ണ് അ​മേ​രി​ക്ക​ൻ താ​ര​ത്തെ തോ​ൽ​പി​ച്ച​ത്. ഇ​ള​യ സ​ഹോ​ദ​രി സെ​റീ​ന വി​ല്യം​സ് ക​ഴി​ഞ്ഞ വ​ർ​ഷം ടെ​ന്നി​സ് കോ​ർ​ട്ടി​നോ​ട് വി​ട​ചൊ​ല്ലി​യെ​ങ്കി​ലും ക​ള​ത്തി​ൽ സ​ജീ​വ​മാ​ണ് 43കാ​രി വീ​ന​സ്. യു.​എ​സ് ഓ​പ​ണി​ലെ 100ാം മ​ത്സ​ര​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. 2000, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ചാ​മ്പ്യ​നു​മാ​യി​രു​ന്നു വീ​ന​സ്.

തു​ട​ർ​ച്ച​യാ​യി 21 ത​വ​ണ യു.​എ​സ് ഓ​പ​ൺ ഒ​ന്നാം ക​ട​മ്പ ക​ട​ന്ന വീ​ന​സ് ഇ​ത് മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് ആ​ദ്യ റൗ​ണ്ടി​ൽ മ​ട​ങ്ങു​ന്ന​ത്. “വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു പി​ന്തു​ണ. ആ​രാ​ധ​ക​ർ എ​നി​ക്കു​വേ​ണ്ടി എ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യാം. അ​തി​നാ​ൽ എ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ക്കു​ന്ന​ത് അ​തി​ശ​യ​ക​ര​മാ​ണ്, ഇ​തൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യ​മാ​ണ്. എ​നി​ക്ക് യു.​എ​സ് ഓ​പ​ൺ ഇ​ഷ്ട​മാ​ണ്.’’- ഇ​വി​ടെ ക​ളി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​യ വി​ല്യം​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venus WilliamsUS Open
Next Story