Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇഗ ഷ്വാൻടെകിന് യു.എസ്...

ഇഗ ഷ്വാൻടെകിന് യു.എസ് ഓപ്പൺ കിരീടം

text_fields
bookmark_border
ഇഗ ഷ്വാൻടെകിന് യു.എസ് ഓപ്പൺ കിരീടം
cancel

വാഷിങ്ടൺ: ഇഗ ഷ്വാൻടെകിന് യു.എസ് ഓപ്പൺ കിരീടം. ഷ്വാൻടെകിന്റെ ആദ്യ യു.എസ് ഓപ്പൺ കിരീടവും മൂന്നാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്. ടുണിഷ്യയുടെ ഓൻസ് ജാബ്യൂറിനെയാണ് തോൽപ്പിച്ചത്.

ലോക ഒന്നാം നമ്പർ താരമായ ഷ്വാൻടെക് 6-2 എന്ന സ്കോറിനാണ് ആദ്യ സെറ്റ് വിജയിച്ചത്. ആദ്യ സെറ്റിൽ പതറി പോയ ടുണിഷ്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവന്നു. ഇഗ ഷ്വാൻടെകിനെ ടൈ ബ്രേക്കറിലെത്തിക്കാൻ ടുണിഷ്യൻ താരത്തിന് സാധിച്ചുവെങ്കിലും 7-5 എന്ന സ്കോറിന് രണ്ടാം സെറ്റിലും അന്തിമ വിജയം ഇഗക്കൊപ്പം നിന്നു.

നേരത്തെ ആര്യന സബാലേനകയെ സെമിയിൽ തകർത്താണ് ഷ്വാൻടെക് ഫൈനലിലേക്ക് കുതിച്ചത്. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ജയം. ​ഫ്രാൻസിന്റെ കരോളിന ​ഗ്രേസിയയെ 6-1, 6-3 എന്ന സ്കോറിന് തകർത്താണ് ടുണിഷ്യൻ താരം ഫൈനലിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US openIga Swiatek
News Summary - US Open Women's Singles Final
Next Story