Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു​.എസ്​ ഒാപൺ:...

യു​.എസ്​ ഒാപൺ: ദ്യോകോവിച്​, ഒസാക പ്രീക്വാർട്ടറിൽ

text_fields
bookmark_border
യു​.എസ്​ ഒാപൺ: ദ്യോകോവിച്​, ഒസാക പ്രീക്വാർട്ടറിൽ
cancel
camera_alt

നൊവാക്​ ദ്യോകോവിച്​

ന്യൂയോർക്ക്​: ഗ്രാൻഡ്​സ്ലാം കിരീടത്തിലേക്ക്​ വെല്ലുവിളിയില്ലാതെ നൊവാക്​ ദ്യോകോവിചി​െൻറ യാത്ര.

യു.എസ്​ ഒാപൺ പുരുഷ സിംഗ്​ൾസ്​ മൂന്നാം റൗണ്ടിൽ ജർമൻ യുവതാരം യാൻ ലെനാർഡ്​ സ്​ട്രഫിനെ നേരിട്ടുള്ള സെറ്റിന്​ വീഴ്​ത്തി ദ്യോകോവിച്​ പ്രീക്വാർട്ടറിൽ കടന്നു. 6-3, 6-3, 6-1 സ്​കോറിനായിരുന്നു ജയം.

ഹാർഡ്​കോർട്ടിൽ 600ാം കരിയർ ജയം കുറിച്ചായിരുന്നു ദ്യോകോ പ്രീക്വാർട്ടറിൽ ഇടം നേടിയത്​. അതേസമയം, നാലാം സീഡ്​ സ്​റ്റെഫാനോസ്​ സിറ്റ്​സിപാസ്​ ക്രൊയേഷ്യയുടെ ബോർണ കോറിചിനോട്​ തോറ്റ്​ പുറത്തായി.

ഡെനിസ്​ ഷപോവലോവ്​, ​േഡവിഡ്​ ഗഫിൻ, അലക്​സാണ്ടർ സ്വരേവ്​ എന്നിവർ പ്രീക്വാർട്ടറിൽ കടന്നു. വനിതകളിൽ, ആഞ്​ജലിക്​ കെർബർ, നവോമി ഒസാക, പെട്ര ക്വിറ്റോവ എന്നിവരും പ്രീക്വാർട്ടറിലെത്തി.

യുക്രെയ്​ൻ കൗമാരക്കാരി മാർത കോസ്​റ്റിയുകിനോട്​ രണ്ടാം സെറ്റിൽ തോറ്റ ശേഷമാണ്​ ഒസാക ജയിച്ചുകയറിയത്​. സ്​കോർ: 6-3, 6-7, 6-2. പുരുഷ ഡബ്​ൾസിൽ രോഹൻ ബൊപ്പണ്ണ-ഡെനിസ്​ ഷാ​േപാവലോവ്​ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovictennisUS open
Next Story