Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ് ഓപൺ: നദാൽ, ഇഗ...

യു.എസ് ഓപൺ: നദാൽ, ഇഗ നാലാം റൗണ്ടിൽ

text_fields
bookmark_border
യു.എസ് ഓപൺ: നദാൽ, ഇഗ നാലാം റൗണ്ടിൽ
cancel

ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസിൽ റാഫേൽ നദാൽ, ഇഗാ സ്വൈറ്റക്, കാർലോസ് അൽകാരസ്, പെട്ര ക്വിറ്റോവ, വിക്ടോറിയ അസരങ്ക തുടങ്ങിയ പ്രമുഖർ നാലാം റൗണ്ടിൽ പ്രവേശിച്ചു. സ്പാനിഷ് താരമായ നദാൽ പുരുഷ സിംഗ്ൾസിൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ക്വറ്റിനെയാണ് മൂന്നാം റൗണ്ടിൽ തോൽപിച്ചത്.

സ്കോർ: 6-0, 6-1, 7-5. അമേരിക്ക‍യുടെ ഫ്രാൻസസ് ടിയാഫോയാണ് അടുത്ത എതിരാളി. അർജന്റൈൻ താരം ഡീഗോ ഷ്വാർട്സ്മാനെ 7-6(7), 6-4, 6-4 സ്കോറിനാണ് ടിയാഫോ മൂന്നാം റൗണ്ടിൽ വീഴ്ത്തിയത്. നദാലിന്റെ പിൻഗാമിയെന്ന വിശേഷണമുള്ള സ്പാനിഷ് കൗമാരതാരം കാർലോസ് അൽകാരസ് അമേരിക്കയുടെ ജെൻസൻ ബ്രൂക്സ്ബിയെ 6-3, 6-3, 6-3 പരാജയപ്പെടുത്തി. ക്വാർട്ടർ തേടി റഷ്യയുടെ ആന്ദ്രെ റബ് ലേവിനെതിരെ പോരിനിറങ്ങും അൽകാരസ്.വനിത സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ലോക ഒന്നാംനമ്പർ താരം കൂടിയായ പോളണ്ടുകാരി ഇഗാ സ്വൈറ്റക് അമേരിക്കയുടെ ലോറൻ ഡേവിസിനെ 6-3, 6-4ന് കീഴ്പ്പെടുത്തി.

ചൈനീസ് കൗമാരതാരം ഴെങ് ക്വിൻവെനെ തോൽപിച്ചെത്തിയ ജർമനിയുടെ ജൂലി നീമിയറാണ് അടുത്ത പ്രതിയോഗി. ചെക് റിപ്പബ്ലിക് കാരിയായ പെട്ര ക്വിറ്റോവ 5-7, 6-3, 7-6 (12/10) സ്കോറിൽ സ്പാനിഷ് താരം ഗാർബിൻ മുഗുറുസയെയാണ് മറികടന്നത്. അമേരിക്ക‍യുടെ ജെസീക പഗുലയെ നാലാം റൗണ്ടിൽ നേരിടും.

ബെലറൂസിന്റെ അറീന സബലെങ്ക ഫ്രഞ്ച് പുതുമുഖം ക്ലാര ബ്യൂറലിനെ 6-0, 6-2നും മടക്കി. അമേരിക്കയുടെ ഡാനിയേൽ കോളിൻസാണ് ഇനി എതിരാളി. ബെലറൂസിന്റെ തന്നെ വിക്ടോറിയ അസരെങ്ക 6-3, 6-0ന് ക്രൊയേഷ്യയുടെ പെട്ര മാർട്ടിക്കിനെ അനായാസം തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalUS open
News Summary - US Open: Nadal, Iga in fourth round
Next Story