Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.​എ​സ് ഓ​പ​ൺ:...

യു.​എ​സ് ഓ​പ​ൺ: ജ​യി​ച്ചു​ക​യ​റി ദ്യോ​കോ​യും ഇ​ഗ​യും

text_fields
bookmark_border
യു.​എ​സ് ഓ​പ​ൺ: ജ​യി​ച്ചു​ക​യ​റി ദ്യോ​കോ​യും ഇ​ഗ​യും
cancel

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ണി​ൽ വ​മ്പ​ൻ വീ​ഴ്ച​ക​ൾ തു​ട​രു​ന്നു. ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലി​സ്റ്റു​ക​ളാ​യ സ്​​റ്റെ​ഫാ​നോ​സ് സി​റ്റ​സി​പാ​സും കാ​സ്പ​ർ റൂ​ഡും നേ​ര​ത്തേ മ​ട​ങ്ങി. പു​രു​ഷ സിം​ഗ്ൾ​സി​ൽ ഏ​ഴാം സീ​ഡാ​യ സി​റ്റ്സി​പാ​സി​നെ 7-5 6-7 (2-7) 6-7 (5-7) 7-6 (8-6) 6-3 എ​ന്ന സ്കോ​റി​ന് സ്വി​സ് താ​രം ഡൊം​നി​ക് സ്ട്രി​ക്ക​ർ മ​ട​ക്കി​യ​പ്പോ​ൾ അ​ഞ്ചാം സീ​ഡും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണ​റ​പ്പു​മാ​യ റൂ​ഡ് ലോ​ക 67ാം ന​മ്പ​റാ​യ ചൈ​ന​യു​ടെ ഷാ​ങ് ഷി​ഷെ​നോ​ട് 6-4 5-7 6-2 0-6 6-2ന് ​തോ​ൽ​വി സ​മ്മ​തി​ച്ചു.

നാ​ലാം സീ​ഡാ​യ ഡെ​ന്മാ​ർ​ക്ക് താ​രം ഹോ​ൾ​ഗ​ർ റൂ​ൺ നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു. അ​ട്ടി​മ​റി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യും കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യി ക​ളി തു​ട​രു​ന്ന ര​ണ്ടാം സീ​ഡ് സെർബിയയുടെ നൊ​വാ​ക് ദ്യോ​കോ​വി​ച് അ​നാ​യാ​സ ജ​യ​വു​മാ​യി മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. സ്​​പെ​യി​ൻ താ​രം ബെ​ർ​ണ​ബി സ​പാ​റ്റ മി​റാ​ല​സി​നെ 6-4 6-1 6-1നാ​ണ് ദ്യോ​കോ ത​ക​ർ​ത്തു​വി​ട്ട​ത്. 10ാം സീ​ഡ് ഫ്രാ​ൻ​സി​സ് ടി​യാ​ഫോ, 14ാമ​നാ​യ ടോ​മി പോ​ൾ എ​ന്നി​വ​രും ക​ട​ന്നു​കൂ​ടി​യ​വ​രി​ൽ പെ​ടും.

അ​തേ​സ​മ​യം, വ​നി​ത സിം​ഗ്ൾ​സി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വൈ​റ്റ​ക്ക് മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ആ​സ്ട്രേ​ലി​യ​ൻ താ​രം ഡാ​റി​യ സാ​വി​ല്ലെ​യെ 6-3, 6-4 നാ​ണ് തോ​ൽ​പി​ച്ച​ത്. പു​രു​ഷ ഡ​ബ്ൾ​സി​ൽ വെ​റ്റ​റ​ൻ ഇ​ന്ത്യ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ആ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യൂ എ​ബ്ഡെ​നും ചേ​ർ​ന്ന സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ആ​സ്ട്രേ​ലി​യ​യു​ടെ ക്രി​സ്റ്റ​ഫ​ർ ഓ​കൊ​ണെ​ൽ-​അ​ല​ക്സാ​ൻ​ഡ​ർ വൂ​കി​ച് ജോ​ടി​യെ 6-4, 6-2 സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DjokovicUS Openiga swiatek
News Summary - US Open: Djokovic and Iga win
Next Story