Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വിംബിൾഡണിലും ഒത്തുകളി? രണ്ടു മത്സരങ്ങൾ സംശയ നിഴലിൽ
text_fieldsbookmark_border
ലണ്ടൻ: ടെന്നിസിലെ ഗ്ലാമർ പോരാട്ടമായ വിംബിൾഡണിൽ ഇൗ വർഷം ഒത്തുകളി നടന്നതായി സംശയം. രണ്ടു മത്സരങ്ങളാണ് ആരോപണമുനയിലുള്ളത്. ഒന്ന് സിംഗിൾസ് മത്സരവും മറ്റൊന്ന് ആദ്യ റൗണ്ടിലെ പുരുഷ ഡബ്ൾസുമാണ്. ഡബ്ൾസിൽ ഒരു ജോഡി തോൽക്കുമെന്ന് വ്യാപകമായി ബെറ്റിങ് നടന്നെങ്കിലും ആദ്യ സെറ്റ് വിജയിച്ച് എതിരാളികൾ വിജയം മണത്തു. പിന്നീടുള്ള രണ്ടു സെറ്റും നഷ്ടപ്പെട്ട ടീം തോൽക്കുകയായിരുന്നു. ജർമൻ താരം ഉൾപെട്ട സിംഗിൾസ് മത്സരത്തിൽ എതിരാളിക്കു വേണ്ടിയാണ് വാതുവെപ്പ് കാര്യമായി നടന്നതെന്നാണ് നിഗമനം. രണ്ട് ബെറ്റും വിജയിച്ചതായാണ് കണ്ടെത്തൽ.
ടെന്നിസിലെ വാതുവെപ്പ് അന്വേഷണ ചുമതലയുള്ള ഇന്‍റർനാഷനൽ ടെന്നിസ് ഇന്‍റഗ്രിറ്റി ഏജൻസി വിഷയം ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
