Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലകൻ ബലാത്സംഗം ചെയ്തെന്ന് ടെന്നിസ് താരം

text_fields
bookmark_border
13 കാരിക്ക് പൊലീസിന്‍റെ ക്രൂരമർദനം
cancel

ന്യൂയോർക്: മുൻ പരിശീലകൻ ബലാത്സംഗത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാക്കിയെന്ന ആരോപണവുമായി ഫ്രാൻസിൽ നിന്നുള്ള പ്രഫഷനൽ ടെന്നിസ് താരം. ഈയിടെ യു.എസ് ഓപൺ യോഗ്യത റൗണ്ടിൽ കളിച്ച 25കാരി ഫയോന ഫെറോയാണ് തന്റെ കോച്ചായിരുന്ന പി‍യേർ ബുട്ടേയറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ''ഞാൻ സമ്മതിച്ചില്ല. എന്റെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.

ക്രിമിനൽ അന്വേഷണത്തെക്കുറിച്ച് മറ്റൊരു പ്രസ്താവനയും നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.''-ഫയോന സമൂഹമാധ്യമങ്ങളിൽ എഴുതി. താരത്തിന് പിന്തുണ പ്രഖ്യാപിച്ച ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ, സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സാധ്യത തേടുകയാണെന്നും വ്യക്തമാക്കി. സധൈര്യം മുന്നോട്ടുവന്ന ഫയോനയുടെ നടപടി ശ്ലാഘനീയമാണെന്നും പൂർണ അന്വേഷണവും നിയമനടപടികളും ഉണ്ടാവാൻ ആഗ്രഹിക്കുന്നതായും വിമൻസ് ടെന്നിസ് അസോസിയേഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tennis player says coach raped her
Next Story