Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഒാപൺ: ഗഫിനെ...

ഫ്രഞ്ച്​ ഒാപൺ: ഗഫിനെ അട്ടിമറിച്ച്​ ജാനിക്​ സിന്നർ; ഹാലെപ്​, അസരെങ്ക രണ്ടാം റൗണ്ടിൽ

text_fields
bookmark_border
ഫ്രഞ്ച്​ ഒാപൺ: ഗഫിനെ അട്ടിമറിച്ച്​ ജാനിക്​ സിന്നർ; ഹാലെപ്​, അസരെങ്ക രണ്ടാം റൗണ്ടിൽ
cancel

പാരിസ്​: ഫ്രഞ്ച്​ ഒാപൺ ഗ്രാൻഡ്​സ്ലാമി​െൻറ ആദ്യ ദിനത്തിൽ താരമായി ഇറ്റാലിയൻ കൗമാരക്കാരൻ ജാനിക്​ സിന്നർ. 11ാം സീഡായ ബെൽജിയത്തി​െൻറ ഡേവിഡ്​ ഗഫിനെയാണ്​ നേരിട്ടുള്ള മൂന്ന്​ സെറ്റിന്​ അട്ടിമറിച്ച്​ 19കാരൻ റോളാങ്​ ​ഗാരോയിൽ വണ്ടർബോയ്​ ആയത്​. സ്​കോർ 7-5, 6-0, 6-3. ഇൗ വർഷം ഗഫിനെ രണ്ടാം തവണയാണ്​ സിന്നർ വീഴ്​ത്തുന്നത്​.

മ​െറ്റാരു പുരുഷ താരം ജോൺ ഇസ്​നർ രണ്ടാം റൗണ്ടിൽ കടന്നു. ടോപ്​ സീഡുകളായ റാഫേൽ നദാലും നൊവാക്​ ദ്യോകോവിചും ഇന്ന്​ കോർട്ടിലിറങ്ങും. വനിതകളിൽ ഒന്നാം നമ്പറുകാരി സിമോണ ഹാലെപ്​, വിക്​ടോറിയ അസര​െങ്ക, എലിസ്​ മെർടൻസ്​ എന്നിവർ ജയത്തോടെ തുടങ്ങി. സ്​പാനിഷ്​ താരം സോറിബസ്​ ടോർമോയെ 6-4, 6-0 സ്​കോറിന്​ തോൽപിച്ചാണ്​​ ഹാലെപ്​ ത​െൻറ പിറന്നാൾ ആഘോഷിച്ചത്​.

അസര​െങ്ക, മോണ്ടിനെഗ്രോയുടെ ഡങ്ക കൊവിനിചിനെ 6-1, 6-2 സ്​കോറിന്​ തോൽപിച്ചു. വീനസ്​ വില്യംസും ആദ്യ റൗണ്ടിൽ മടങ്ങി. അന്ന കരോലിനയോടെ 6-4, 6-4 സ്​കോറിനാണ്​ തോറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2020
Next Story