Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപണിൽ...

ആസ്ട്രേലിയൻ ഓപണിൽ ഒന്നാം നമ്പർ അട്ടിമറി; 19കാ​രി​ക്കു മു​ന്നി​ൽ വീ​ണ് ഇ​ഗ സ്വി​യാ​റ്റെ​ക്

text_fields
bookmark_border
ആസ്ട്രേലിയൻ ഓപണിൽ ഒന്നാം നമ്പർ അട്ടിമറി; 19കാ​രി​ക്കു മു​ന്നി​ൽ വീ​ണ് ഇ​ഗ സ്വി​യാ​റ്റെ​ക്
cancel

മെ​ൽ​ബ​ൺ: വ​ലി​യ പോ​രി​ട​ത്തി​ൽ ഇ​ത്ര ക​ടു​ത്ത എ​തി​രാ​ളി​ക്കെ​തി​രെ ആ​ദ്യ മു​ഖാ​മു​ഖ​മെ​ന്ന അ​ല്ല​ലി​ല്ലാ​തെ റാ​ക്ക​റ്റേ​ന്തി​യ 19കാ​രി​ക്കു മു​ന്നി​ൽ വീ​ണ് ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ഗ സ്വി​യാ​റ്റെ​ക്. തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി ആ​ദ്യ സെ​റ്റ് ത​നി​ക്കൊ​പ്പ​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു 22കാ​രി​യാ​യ സ്വി​യാ​റ്റെ​ക് റോ​ഡ് ലേ​വ​ർ അ​റീ​ന​യി​ൽ ലി​ൻ​ഡ നോ​സ്കോ​വ​ക്ക് മു​ന്നി​ൽ 3-6 6-3 6-4ന് ​തോ​ൽ​വി സ​മ്മ​തി​ച്ച​ത്.

ലോ​ക 50ാം റാ​ങ്കു​കാ​രി​യാ​യ നോ​സ്കോ​വ​ക്കി​ത് ആ​ദ്യ ഗ്രാ​ൻ​ഡ്സ്ലാം പ്രീ ​ക്വാ​ർ​ട്ട​റാ​ണ്. താ​രം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം യോ​ഗ്യ​ത ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യി​രു​ന്നു. മ​റു​വ​ശ​ത്ത്, സ്വി​യാ​റ്റ​കി​ന് തു​ട​ർ​ച്ച​യാ​യ 18 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യി​ല്ലാ കു​തി​പ്പി​ന് വി​രാ​മം കൂ​ടി​യാ​യി. ഇ​തോ​ടെ, ആ​ദ്യ 10 സീ​ഡു​കാ​രി​ൽ ഏ​ഴു പേ​രും പു​റ​ത്താ​യി. മൂ​ന്നാം സീ​ഡ് എ​ലീ​ന റി​ബാ​കി​ന, അ​ഞ്ചാ​മ​തു​ള്ള ജെ​സി​ക പെ​ഗു​ല, ആ​റാ​മ​തു​ള്ള ഉ​ൻ​സ് ജ​ബ്യൂ​ർ എ​ന്നി​വ​ർ നേ​ര​ത്തേ മ​ട​ങ്ങി​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​രി​ന സ​ബ​ലെ​ങ്ക, യു.​എ​സ് ഓ​പ​ൺ ജേ​താ​വ് കൊ​ക്കോ ഗോ​ഫ്, ബാ​ർ​ബ​റ ക്ര​ജ്സി​ക്കോ​വ എ​ന്നി​വ​രാ​ണ് ഇ​നി​യും കി​രീ​ട​പ്പോ​രി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ആ​ദ്യ സീ​ഡു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian OpenIga SwiatekLinda Noskova
News Summary - Teenager Linda Noskova Upsets Top Seed Iga Swiatek in Australian Open Third Round
Next Story