Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസ്വി​സ് ഓ​പ​ൺ;...

സ്വി​സ് ഓ​പ​ൺ; സി​ന്ധു​വി​ന് കി​രീ​ടം; പ്ര​ണോ​യ് റ​ണ്ണ​റ​പ്

text_fields
bookmark_border
സ്വി​സ് ഓ​പ​ൺ; സി​ന്ധു​വി​ന് കി​രീ​ടം; പ്ര​ണോ​യ് റ​ണ്ണ​റ​പ്
cancel
Listen to this Article

ബേ​സ​ൽ: ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് സ്വി​സ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ കി​രീ​ടം. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് റ​ണ്ണ​റ​പ്പാ​യി. നാ​ലാം സീ​ഡ് താ​യ്‍ല​ൻ​ഡി​ന്റെ ബു​സാ​ന​ൻ ഓ​ങ്ബാം​റു​ങ്ഫാ​നി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ര​ണ്ടാം സീ​ഡാ​യ സി​ന്ധു ത​ക​ർ​ത്ത​ത്. സ്കോ​ർ: 21-16, 21-8. സീ​സ​ണി​ൽ സി​ന്ധു​വി​ന്റെ ര​ണ്ടാം കി​രീ​ട​മാ​ണി​ത്. ഓ​ങ്ബാം​റു​ങ്ഫാ​നി​നെ​തി​രെ 17 മ​ത്സ​ര​ങ്ങ​ളി​ൽ 16ാം വി​ജ​യ​വും.

മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ പ്ര​ണോ​യി​ക്ക് നാ​ലാം സീ​ഡാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ ​ജോ​നാ​ഥ​ൻ ക്രി​സ്റ്റി​ക്കെ​തി​രെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. 12-21, 18-21നാ​യി​രു​ന്നു ക്രി​സ്റ്റി​യു​ടെ വി​ജ​യം. ലോ​ക അ​ഞ്ചാം ന​മ്പ​ർ താ​ര​ത്തി​​നെ​തി​രെ 26ാം ന​മ്പ​റാ​യ പ്ര​ണോ​യ് പൊ​രു​തി​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​ദ്യ സെ​റ്റ് അ​നാ​യാ​സം കൈ​വി​ട്ട പ്ര​ണോ​യ് ര​ണ്ടാം സെ​റ്റി​ൽ മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ, മൂ​ന്നാം സെ​റ്റി​ലേ​ക്ക് പോ​കാ​തെ ക​ളി തീ​ർ​ക്കാ​ൻ ക്രി​സ്റ്റി​ക്കാ​യി. സെ​മി​യി​ൽ ഇ​ന്ത്യ​ൻ താ​രം കെ. ​ശ്രീ​കാ​ന്തി​നെ​യും ക്രി​സ്റ്റി കീ​ഴ​ട​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuHS PrannoySwiss Open 2022
News Summary - Swiss Open 2022 PV Sindhu, HS Prannoy
Next Story