Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോ വീണു;...

ദ്യോകോ വീണു; സിന്നർ-മെദ്‍വദേവ് ഫൈനൽ ഇന്ന്

text_fields
bookmark_border
നൊ​വാ​ക് ദ്യോ​കോ​വി​ച്
cancel
camera_alt

നൊ​വാ​ക് ദ്യോ​കോ​വി​ച്

മെ​ൽ​ബ​ൺ: വെ​റ്റ​റ​ൻ ക​രു​ത്തി​ന്റെ അ​നു​ഭ​വ​മി​ക​വി​നു മു​ന്നി​ൽ അ​വ​സാ​ന അ​ങ്ക​ങ്ങ​ളി​ൽ വീ​ണു​പോ​കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ സം​ഭ​വി​ച്ചി​ല്ല. 25ാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മെ​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത റെ​ക്കോ​ഡി​ന​രി​കെ ക​ളി കാ​ര്യ​മാ​ക്കാ​നെ​ത്തി​യ 36കാ​ര​ൻ ദ്യോ​കോ​യെ മു​ട്ടു​കു​ത്തി​ച്ച് ഇ​റ്റാ​ലി​യ​ൻ താ​രം ജാ​നി​ക് സി​ന്ന​ർ ക​ലാ​ശ​പ്പോ​രി​ന്. 2018നു​ശേ​ഷം ഇ​തു​വ​രെ​യും തോ​ൽ​വി​യ​റി​യാ​ത്ത ക​ളി​മു​റ്റ​ത്ത് ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു പു​രു​ഷ സിം​ഗ്ൾ​സ് സെ​മി ഫൈ​ന​ലി​ൽ സെ​ർ​ബി​യ​ൻ സൂ​പ​ർ താ​ര​ത്തി​ന് തോ​ൽ​വി. യു​വ​താ​ര​ങ്ങ​ൾ വീ​റോ​ടെ പൊ​രു​തി​യ ര​ണ്ടാം സെ​മി​യി​ൽ ര​ണ്ടു സെ​റ്റ് പി​റ​കി​ൽ​നി​ന്ന ശേ​ഷം തി​രി​ച്ചെ​ത്തി​യ റ​ഷ്യ​യു​ടെ മൂ​ന്നാം സീ​ഡ് ഡാ​നി​ൽ മെ​ദ്​​വ​ദേ​വ് അ​ല​ക്സാ​ണ്ട​ർ 5-7, 3-6, 7-6 (4), 7-6 (5), 6-3ന് ​സ്വ​രേ​വി​നെ വീ​ഴ്ത്തി ക​ലാ​ശ​പ്പോ​രി​​ലെ ര​ണ്ടാം താ​ര​മാ​യി. സി​ന്ന​ർ- മെ​ദ്‍വ​ദേ​വ് ഫൈ​ന​ൽ ഇ​ന്ന് ന​ട​ക്കും.

ദ്യോ​കോ​വി​ച് ഫൈ​ന​ലി​ന് ഒ​രു ചു​വ​ട് അ​രി​കെ മ​ട​ങ്ങി​യ​തോ​ടെ ഇ​ത്ത​വ​ണ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ പു​തി​യ ചാ​മ്പ്യ​ന്റെ പി​റ​വി​യാ​കും. മെ​ദ്‍വ​ദേ​വ് 2021ലും 2022​ലും ഇ​തേ കോ​ർ​ട്ടി​ൽ ഫൈ​ന​ൽ ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ൽ ദ്യോ​കോ​വി​ച്ചി​നോ​ടും പി​ന്നീ​ട് റാ​ഫേ​ൽ ന​ദാ​ലി​നോ​ടും തോ​ൽ​വി നേ​രി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedvedevSinnerSports News
News Summary - Sinner-Medvedev final today
Next Story