Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറീനക്ക്​ 24ാം...

സെറീനക്ക്​ 24ാം ഗ്രാൻഡ്​സ്ലാം ഇനിയും അക​ലെ

text_fields
bookmark_border
സെറീനക്ക്​ 24ാം ഗ്രാൻഡ്​സ്ലാം ഇനിയും അക​ലെ
cancel
camera_alt

യു.എസ്​ ഓപൺ സെമി ഫൈനൽ മത്സരത്തിനിടെ സെറീന വില്യംസ്​

ന്യൂയോർക്: 24ാം ഗ്രാൻഡ്​സ്ലാം കിരീടം എന്ന ചരിത്രം സെറീന വില്യംസിനെ അനുഗ്രഹിക്കില്ലേ. റെക്കോഡ്​ നേട്ടത്തി​ന്​ ഏറെ സാധ്യത കൽപിച്ച യു.എസ്​ ഒാപൺ 2020ൽനിന്നും സെറീന വില്യംസ്​ പുറത്ത്​.

മുൻ ലോക ഒന്നാം നമ്പർ ബെലറൂസി​െൻറ വിക്​ടോറിയ അസരെ​െങ്കയാണ്​ ഉജ്ജ്വല പോരാട്ടത്തിലൂടെ സെറീനക്ക്​ മടക്ക ടിക്കറ്റ്​ നൽകിയത്​. സ്​കോർ: 1-6, 6-3, 6-3.

ഇന്ന്​ രാത്രി നടക്കുന്ന ഫൈനലിൽ അസ​െര​െങ്കയും നാലാം സീഡായ ജപ്പാ​െൻറ നവോമി ഒസാകയും ഏറ്റുമുട്ടും. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ 7-6, 3-6, 6-3 സ്​കോറിന്​ തോൽപിച്ചാണ്​ ഒസാക കരിയറിലെ മൂന്നാം ഗ്രാൻഡ്​സ്ലാം ഫൈനലിൽ കടന്നത്​. 2018ലെ യു.എസ്​ ഒാപൺ ജേതാവ്​ കൂടിയാണ്​ ഒസാക.

സെറീനയുടെ സ്വപ്​നം അകലെയാണ്​

38 വയസ്സ്​ കടന്ന സെറീനക്ക്​ ഇനിയൊരു ഗ്രാൻഡ്​സ്ലാം കിരീടം സാധ്യമാണോ? 23 വട്ടം കിരീടമണിഞ്ഞ സെറീന വില്യംസ്​, മാർഗരറ്റ്​ കോർട്ടി​െൻറ 24 ഗ്രാൻഡ്​സ്ലാം എന്ന ചരിത്രത്തിനൊപ്പമെത്താൻ 2017 മുതൽ കാത്തിരിക്കുന്നു. ആസ്​ട്രേലിയൻ ഒാപണായിരുന്നു അവരുടെ അവസാന ഗ്രാൻഡ്​സ്ലാം കിരീടം.

അമ്മയാവാൻ കോർട്ടിൽനിന്നും വിട്ടുനിന്ന ഒരു വർഷത്തിനുശേഷം ശക്തമായി തന്നെ തിരികെയെത്തിയെങ്കിലും ഗ്രാൻഡ്​സ്ലാം എന്ന നേട്ടം തെന്നിമാറുകയാണ്​. തിരിച്ചുവരവിന്​ ശേഷം വിംബ്​ൾഡണിലും യു.എസ്​ ഒാപണിലുമായി നാലുതവണ ഫൈനലിൽ വീണു.

ഇ​ക്കുറി, ഇതാ ​സെമിയിലും വീണിരിക്കുന്നു. കോവിഡ്​ കാരണം മുൻനിര താരങ്ങളിൽ പലരും പിൻവാങ്ങിയതോടെ സെറീനയുടെ ചരിത്രനേട്ടത്തിന്​ ഏറെ പേരും സാധ്യത കൽപിച്ചിരുന്നു. എന്നാൽ, പഴയപോലെ മെയ്​വഴക്കവും, കോർട്ടിലെ അതിവേഗവും ഷോട്ടുകളിലെ കരുത്തും നഷ്​ടമായ സെറീനക്ക്​ ഇനിയൊരു ​കിരീടം എന്നത്​ വലിയ വെല്ലുവിളിയാണെന്ന്​ ​കഴിഞ്ഞ പോരാട്ടങ്ങൾ ഒാർമിപ്പിക്കുന്നു.

സെമിയിൽ, അസ​െര​െങ്കക്കെതിരെ ആദ്യ സെറ്റ്​ ഏകപക്ഷീയമായി നേടിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ സെറീന തളർന്നുപോയി. രണ്ടും മൂന്നും സെറ്റിൽ ബ്രേക്ക്​ പോയൻറുമായി അസ​െര​െങ്ക സെറീനയെ പിന്തള്ളി.

ബേസ്​ ലൈൻ ഷോട്ടുകളിലും ബാക്​ഹാൻഡിലും മികവ്​ പുലർത്തിയ അസ​െര​െങ്ക, തുടർച്ചയായ വിന്നറുകളിലൂടെ രണ്ടാം സെറ്റിൽ സെറീനയെ ഞെട്ടിച്ച്​ തിരികെയെത്തി. മൂന്നാം സെറ്റിൽ ബ്രേക്​ പോയൻറിലൂടെ തന്നെ തുടക്കം കുറിച്ചതോടെ അനായാസം സെറ്റ്​ ജയിക്കാനും കഴിഞ്ഞു. മൂന്നാം സെറ്റിനിടെ ചികിത്സ തേടിയ ശേഷമാണ്​ സെറീന കളി തുടർന്നത്​.

അമ്മമാരായ രണ്ടുപേരുടെ പോരാട്ടമെന്ന നിലയിലും മത്സരം ശ്രദ്ധനേടി​. നാലുവയസ്സുകാരനായ ലിയോയുടെ അമ്മയായ അസ​രെ​െങ്കക്ക്​ 2013ന്​ ശേഷം ആദ്യ ഗ്രാൻഡ്​സ്ലാം ഫൈനലാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisSerena WilliamsUS Open
Next Story