Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറിനക്ക്​ ടേക്​ഒാഫ്​

സെറിനക്ക്​ ടേക്​ഒാഫ്​

text_fields
bookmark_border
സെറിനക്ക്​ ടേക്​ഒാഫ്​
cancel

ന്യൂയോർക്​: 24ാം ഗ്രാൻഡ്​സ്ലാം എന്ന സ്വപ്​നത്തിലേക്ക്​ സെറീനക്ക്​ കിടിലൻ ടേക്ക്​ഒാഫ്​. യു.എസ്​ ഒാപൺ വനിത സിംഗ്​ൾസ്​ ആദ്യ റൗണ്ടിൽ നാട്ടുകാരിയായ ക്രിസ്​റ്റി ആനിനെ 7-5, 6-3 സ്​കോറിന്​ വീഴ്​ത്തിയാണ്​ സെറീനയുടെ തുടക്കം. ആദ്യ സെർവ്​ നഷ്​ടമായശേഷം ഉജ്ജ്വല പോരാട്ടത്തിലൂടെ തിരികെയെത്തിയ വെറ്ററൻ താരം രണ്ട്​ സെറ്റിൽ കളി തീർപ്പാക്കി കുതിപ്പിന്​ തുടക്കം കുറിച്ചു. സോഫിയ കെനിൻ, ജൊഹാന കോൻറ, വിക്​ടോറിയ അസര​െങ്ക, ​െസ്ലാവെയ്​ൻ ​സ്​റ്റീഫൻസ്​, ഗർബിൻ മുഗുരുസ, മാഡിസൺ കിസ്​ എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.

മാരത്തൺ ജയിച്ച്​ മറെ

പുരുഷ സിംഗ്​ൾസിൽ ആൻഡി മറെയുടെ ദിവസമായിരുന്നു. പരിക്കും ശസ്​ത്രക്രിയയും കഴിഞ്ഞ്​ ആദ്യ ഗ്രാൻഡ്​സ്ലാമിനിറങ്ങിയ മറെ, ജപ്പാ​െൻറ യോഷിഹിറ്റോ നിഷിയോകക്കെതിരെ ആദ്യ രണ്ട്​ സെറ്റ്​ തോറ്റ ശേഷം, മൂന്നാം സെറ്റ്​ ടൈബ്രേക്കറിൽ ജയിച്ചാണ്​ തിരിച്ചുവരവ്​ നടത്തിയത്​. ഒടുവിൽ നാലു മണിക്കൂർ 39 മിനിറ്റ്​ നീണ്ട പോരാട്ടം കഴിഞ്ഞ്​ രണ്ടാം റൗണ്ടിൽ. സ്​കോർ: 4-6, 4-6, 7-6 (7/5), 7-6 (7/4), 6-4. ഇടുപ്പെല്ലിന്​ ശസ്​ത്രക്രിയ കഴിഞ്ഞ മറെ, ഒന്നര വർഷത്തിന്​ ശേഷമാണ്​ ഗ്രാൻഡ്​സ്ലാമിൽ കളിക്കുന്നത്​. ജോൺ ഇസ്​നർ, മിലോസ്​ റാവോണിച്​, ഡൊമനിക്​ തീം എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsUS open
Next Story