Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറിനയും മറെയും...

സെറിനയും മറെയും പുറത്ത്​

text_fields
bookmark_border
സെറിനയും മറെയും പുറത്ത്​
cancel

ന്യൂയോർക്​​: യു.എസ്​ ഒാപണി​െൻറ ഒരുക്കമായ വെസ്​റ്റേൺ ആൻഡ്​ സതേൺ ഒാപണി​െൻറ (സിൻസിനാറ്റി) മൂന്നാം റൗണ്ടിൽനിന്ന്​ സെറീന വില്യംസ്​ പുറത്ത്​. ഗ്രീക്​ താരം മരിയ സകാറി​നോട്​ മൂന്നു​ സെറ്റ്​ മത്സരത്തിലാണ്​ സെറീന കീഴടങ്ങിയത്​.

സ്​കോർ: 5-7, 7-6, 6-1. അടുത്തയാഴ്​ച ആരംഭിക്കുന്ന യു.എസ്​ ഒാപണിൽ കളിക്കാനൊരുങ്ങുന്ന സെറീനയുടെ ഫോം പരീക്ഷിക്കുന്നതായിരുന്നു ഗ്രീക്​ താരത്തി​െൻറ പ്രകടനം.

പുരുഷ വിഭാഗത്തിൽ ആൻഡി മറെ പുറത്തായി. മിലോസ്​ റോണിച്ചിനോട്​ 6-2, 6-2 സ്​കോറിനായിരുന്നു മറെ കീഴടങ്ങിയത്​. ടോപ്​ സീഡ്​ നൊവാക്​ ദ്യോകോവിച്​ ക്വാർട്ടറിൽ കടന്നു.

വനിതകളിൽ വിക്​ടോറിയ അസ​െരങ്ക, നവോമി ഒസാക, ജൊഹാന കോൻറ എന്നിവരും ക്വാർട്ടറിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serena Williamstennis 2020
Next Story