Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ മിർസയുടെ...

സാനിയ മിർസയുടെ 'കോച്ച്​' സ്​ഥാനം ഏറ്റെടുത്ത്​ മകൻ ഇസാൻ; വിഡിയോ കാണാം

text_fields
bookmark_border
sania mirza son coaching
cancel

ന്യൂഡൽഹി: ഇന്ത്യൻ ടെന്നിസ്​ താരം സാനിയ മിർസ പലപ്പോഴും മകൻ ഇസാനോട​പ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്​. ഇപ്പോൾ മാതാവിന്‍റെ പരിശീലകന്‍റെ 'റോൾ' ഏറ്റെടുത്ത കുഞ്ഞു ഇസാന്‍റെ ഒരു വിഡിയോയാണ്​ വൈറലാകുന്നത്​.

'പുതുതായി വന്ന കൊച്ചുകുട്ടി എന്‍റെ കോച്ചിങ്​ ജോലി തട്ടിയെടുക്ക​ുമോയെന്ന്​ ഞാൻ ഭയപ്പെടുന്നു' -എന്ന കുറിപ്പോടെ സാനിയയുട പിതാവ്​ ഇംറാൻ മിർസയാണ്​ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്​.

സാനിയ പരിശീലനം നടത്തുന്ന സമയത്ത്​ പന്തുകൾ കൈമാറുകയാണ്​ കൊച്ചുമിടുക്കൻ. 'ഏറ്റവും മനോഹരമായ കോച്ച്'​ എന്നാണ്​ ചിലർ പോസ്റ്റിനടിയിൽ കമന്‍റിടുന്നത്​.

പ്രസവാവധിക്ക്​ ശേഷം കഴിഞ്ഞ വർഷം ജനുവരിയിലാണ്​ സാനിയ ടെന്നിസ്​ കോർട്ടിൽ തിരിച്ചെത്തിയത്​. രണ്ട്​ വർഷത്തിന്​ ശേഷം ആദ്യമായി ഡബിൾസ്​ കിരീടവും സാനിയ സ്വന്തമാക്കിയിരുന്നു.

വിഷാദ രോഗം ബാധിച്ച ഒരു കാരണവുമില്ലാതെ കരഞ്ഞ ദിനങ്ങളെ കുറിച്ച്​ അടുത്തിടെ താരം ഒരു യൂട്യൂബ്​ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 2008 ബെയ്​ജിങ്​ ഒളിമ്പിക്​സിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്​ പിന്നാലെയാണ്​ 34കാരി വിഷാദത്തിലേക്ക്​ വഴുതി വീണത്​. മൂന്ന്​ നാല്​ മാസങ്ങൾക്ക്​ ശേഷമായിരുന്നു വിഷമ ഘട്ടത്തിൽ നിന്ന്​ താരം കരകയറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzatennisviral video
News Summary - Sania Mirza’s son Izhaan ‘coaches’ her during practice
Next Story