കരിയറിലെ അവസാന വിംബ്ൾഡണിൽ സാനിയ മിർസ പുറത്ത്
text_fieldsവിംബ്ൾഡൺ: കരിയറിലെ അവസാന വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ താരം സാനിയ മിർസക്ക് നിരാശ. വനിത ഡബ്ൾസ് ആദ്യ റൗണ്ടിൽ ചെക് റിപ്പബ്ലിക്കിന്റെ ലൂസീ ഹറാഡെക്കയുമായി ചേർന്ന് മത്സരിച്ച ഹൈദരാബാദുകാരി പോളിഷ്-ബ്രസീലിയൻ സഖ്യമായ മഗ്ദെലെന ഫ്രച്ചിനോടും ബീറ്റ്റോസ് ഹദ്ദാദ് മയ്യയോടും 6-4, 4-6, 2-6 സ്കോറിന് തോറ്റ് പുറത്തായി.
മിക്സഡ് ഡബ്ൾസ് മത്സരം ബാക്കിയുണ്ട്. രണ്ടു തവണ ചാമ്പ്യനായ ബ്രിട്ടീഷ് താരം ആൻഡി മറേ വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽനിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ ജോൺ ഇസ്നർ 6-4, 7-6 (4), 6-7 (3), 6-4 സ്കോറിനാണ് മറേയെ വീഴ്ത്തിയത്.
അതേസമയം, കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് ഒരു താരംകൂടി പിന്മാറി. സ്പെയിനിന്റെ റോബർട്ട് ബോസ്റ്റിയ അഗ്യൂട്ടാണ് രണ്ടാം റൗണ്ട് മത്സരത്തിന് തയാറെടുക്കവെ പുറത്തുപോയത്.