Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാനിയ മിര്‍സയും ശുഐബ് മാലികും വേർപിരിയുന്നു?; അഭ്യൂഹമുയർത്തി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

text_fields
bookmark_border
സാനിയ മിര്‍സയും ശുഐബ് മാലികും വേർപിരിയുന്നു?; അഭ്യൂഹമുയർത്തി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
cancel

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാകിസ്താൻ ക്രിക്കറ്ററുമായ ശുഐബ് മാലികും വേർപിരിയുക​യാണോ? സാനിയ ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ', എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഇതോടെ ഇരുവരും പിരിയുക​യാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.

എന്നാൽ, ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണം സാനിയ വിശദീകരിച്ചിട്ടില്ല. ഒരു ടി.വി ഷോക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങളായി സാനിയയും മാലികും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് നാലു വയസ്സുകാരനായ മകൻ ഇസാൻ മിർസ മാലികി​നൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ' എന്ന് സാനിയ കുറിച്ചിരുന്നു.

2010 ഏപ്രിൽ 12നാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്. അടുത്തിടെ മകന്റെ നാലാം പിറന്നാൾ ആഘോഷം ദുബൈയിൽ നടത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sania Mirza and Shuaib Malik Split?; Sania's Instagram post made headlines
Next Story