Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിംബിൾഡണിൽ വനിത താരങ്ങളുടെ ഡ്രസ് കോഡിൽ ഇളവ്

text_fields
bookmark_border
വിംബിൾഡണിൽ വനിത താരങ്ങളുടെ ഡ്രസ് കോഡിൽ ഇളവ്
cancel

ലണ്ടൻ: വിംബിൾഡൺ ടെന്നിസിൽ വനിത താരങ്ങൾക്ക് ഡ്രസ് കോഡിൽ ഇളവ്. ആർത്തവ സമയത്ത് കളിക്കുന്നതിലെ ഉത്കണ്ഠ ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് നടപടി. അടുത്ത വർഷത്തെ ടൂർണമെന്റ് മുതൽ ഇരുണ്ട നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കുമെന്ന് ആൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. കളിക്കാരെല്ലാം വെള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന പരമ്പരാഗത നിയമം ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

കളിക്കാരെ പിന്തുണക്കാനും അവരുടെ ഫീഡ്‌ബാക്ക് കേൾക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിംബിൾഡൺ ചീഫ് എക്‌സിക്യൂട്ടീവ് സാലി ബോൾട്ടൺ പറഞ്ഞു. ഇത് അവരുടെ പ്രകടനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെയുള്ള വനിത ഫുട്ബാൾ ടീമുകൾ വെള്ള ഷോർട്ട്സിൽ കളിക്കുന്നത് ഉപേക്ഷിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Relaxed dress code for women players at Wimbledon
Next Story