Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ കപ്പ്​: നദാൽ,...

ഫ്രഞ്ച്​ കപ്പ്​: നദാൽ, തീം മൂന്നാം റൗണ്ടിൽ

text_fields
bookmark_border
ഫ്രഞ്ച്​ കപ്പ്​: നദാൽ, തീം മൂന്നാം റൗണ്ടിൽ
cancel

പാരിസ്​: ഫ്രഞ്ച്​ ഒാപണിൽ അട്ടിമറികളൊന്നുമില്ലാതെ പുരുഷ സിംഗ്​ൾസ്​ പോരാട്ടങ്ങൾ. രണ്ടാം റൗണ്ട്​ മുന്നേറു​േമ്പാൾ റാഫേൽ നദാൽ, ഡൊമിനിക്​ തീം, സ്​റ്റാൻ വാവ്​റിങ്ക താരങ്ങൾ അനായാസ വിജയവുമായി മൂന്നാം റൗണ്ടിൽ കടന്നു. അതേസമയം, വനിതകളിൽ 10ാം സീഡ്​ വിക്​ടോറിയ അസര​െങ്കയും അട്ടിമറിയിൽ വീണു.

നിലവിലെ ചാമ്പ്യനായ നദാൽ, അമേരിക്കൻ താരം മകൻസീ മക്​ഡൊണാൾഡിനെ നേരിട്ടുള്ള സെറ്റിനാണ്​ വീഴ്​ത്തിയത്​. അവസാന സെറ്റിൽ ഒരു ബ്രേക്​പോയൻറുമായി മൂന്നു​ പോയൻറ്​ നേടിയത്​ മാത്രമാണ്​ മകൻസിയുടെ നേട്ടം. സ്​കോർ: 6-1, 6-0, 6-3.

മുൻ ഫ്രഞ്ച്​ ഒാപൺ ചാമ്പ്യനായ വാവ്​റിങ്ക ജർമനിയുടെ ഡൊമിനിക്​ ​േകാപ്​ഫറെ 6-3, 6-2, 3-6, 6-1 സ്​കോറിനാണ്​ തോൽപിച്ചത്​. യു.എസ്​ ഒാപൺ കിരീടവുമായെത്തിയ ഡൊമിനിക്​ തീം അമേരിക്കയുടെ ജാക്​ സോകിനെ 6-1, 6-3, 7-6 സ്​കോറിനും വീഴ്​ത്തി. അസര​െങ്കയെ ​സ്​ലൊവാക്യൻ താരം അന്ന കരോലിന ഷ്​മിഡ്​ലോവയാണ്​ തോൽപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French open 2020
News Summary - RAfel Nathal and Dominic theam to third level
Next Story