Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനദാൽ ആസ്ട്രേലിയൻ ഓപൺ...

നദാൽ ആസ്ട്രേലിയൻ ഓപൺ സെമിയിൽ

text_fields
bookmark_border
nadal
cancel

മെ​ൽ​ബ​ൺ: റാ​ഫേ​ൽ ന​ദാ​ലി​നും 21ാമ​ത് ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മെ​ന്ന റെ​ക്കോ​ഡി​നു​മി​ട​യി​ൽ ഇ​നി ര​ണ്ടു മ​ത്സ​ര​ത്തി​ന്റെ ദൂ​രം മാ​ത്രം. അ​ഞ്ചു സെ​റ്റ് നീ​ണ്ട ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ജ​യി​ച്ച് ആ​റാം സീ​ഡാ​യ സ്പാ​നി​ഷ് താ​രം ​ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ന്റെ സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. 14ാം സീ​ഡാ​യ കാ​ന​ഡ​യു​ടെ ഡെ​ന്നി​സ് ഷാ​​പൊ​ലൊ​വി​നെ 6-3, 6-4, 4-6, 3-6, 6-3ന് ​തോ​ൽ​പി​ച്ചാ​ണ് ന​ദാ​ൽ അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്.

അ​ഞ്ചു സെ​റ്റ് മ​ത്സ​രം ജ​യി​ച്ചെ​ത്തു​ന്ന ഏ​ഴാം സീ​ഡ് ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​ര​റ്റീ​നി​യാ​ണ് സെ​മി​യി​ൽ ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. 17ാം സീ​ഡ് ഫ്രാ​ൻ​സി​ന്റെ ​ഗെ​യ്ൽ മോ​ൺ​ഫി​ൽ​സി​നെ​യാ​ണ് ബെ​ര​റ്റീ​നി മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-4, 6-4, 3-6, 3-6, 6-2. നാ​ലാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ്-11ാം സീ​ഡ് യാ​നി​ക് സി​ന്ന​ർ, ര​ണ്ടാം സീ​ഡ് ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്-​ഒ​മ്പ​താം സീ​ഡ് ഫെ​ലി​ക്സ് ഓ​ഗ​ർ അ​ലി​യാ​സി​മെ എ​ന്നി​വ​യാ​ണ് മ​റ്റു ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ.

വ​നി​ത​ക​ളി​ൽ ടോ​പ് സീ​ഡ് ആ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ് ലി ​ബാ​ർ​തി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​പ്പോ​ൾ നാ​ലാം സീ​ഡ് ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ബാ​ർ​ബ​റ ക്രെ​ജി​ക്കോ​വ പു​റ​ത്താ​യി. ബാ​ർ​തി 6-2, 6-0ത്തി​ന് യു.​എ​സി​ന്റെ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ജെ​സീ​ക പെ​ഗു​ല​യെ ത​ക​ർ​ത്ത​പ്പോ​ൾ യു.​എ​സി​​ന്റെ മ​റ്റൊ​രു സീ​ഡി​ല്ലാ താ​രം മാ​ഡി​സ​ൺ കീ ​ആ​ണ് 6-3, 6-2ന് ​ക്രെ​ജി​ക്കോ​വ​യെ വീ​ഴ്ത്തി​യ​ത്. ഏ​ഴാം സീ​ഡ് ഇ​ഗ​ സ്വൈ​റ്റ​ക്-​കി​യ ക​നേ​പി, 27ാം സീ​ഡ് ഡാ​നി​യേ​ല കോ​ളി​ൻ​സ്-​അ​ലി​സെ കോ​ർ​ണ​റ്റ് എ​ന്നി​വ​യാ​ണ് മ​റ്റു ക്വാ​ർ​ട്ട​ർ ക​ളി​ക​ൾ.

സാ​നി​യ ക്വാ​ർ​ട്ട​റി​ൽ വീ​ണു

മെ​ൽ​ബ​ൺ: ഈ ​സീ​സ​ണോ​ടെ കോ​ർ​ട്ടി​നോ​ട് വി​ട​പ​റ​യു​ന്ന ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം സാ​നി​യ മി​ർ​സ​യു​ടെ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ലെ കു​തി​പ്പി​ന് വി​രാ​മം. വ​നി​ത ഡ​ബി​ൾ​സി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ സാ​നി​യ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലാ​ണ് അ​ടി​യ​റ​വു​പ​റ​ഞ്ഞ​ത്. സാ​നി​യ​യും യു.​എ​സി​ന്റെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ രാ​ജീ​വ് റാ​മും അ​ട​ങ്ങു​ന്ന സ​ഖ്യം 6-4, 7-6ന് ​ആ​സ്ട്രേ​ലി​യ​യു​ടെ ജ​യ് മി ​ഫോ​ർ​ലി​സ്-​ജേ​സ​ൺ കു​ബ് ല​ർ ജോ​ടി​യോ​ടാ​ണ് തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalaustralian openDenis Shapovalov
News Summary - Rafael Nadal reach Australian Open semis after beating Denis Shapovalov in five-set thriller
Next Story