Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഅ​ട്ടി​മ​റി​; റാ​ഫേ​ൽ...

അ​ട്ടി​മ​റി​; റാ​ഫേ​ൽ ന​ദാ​ൽ യു.എസ് ഓപണിൽ നിന്ന് പുറത്ത്

text_fields
bookmark_border
us open 2022
cancel
camera_alt

മ​ത്സ​ര ശേ​ഷം ന​ദാ​ലി​നെ ആ​ശ്ലേ​ഷി​ക്കു​ന്ന ടി​യാ​ഫോ

ന്യൂ​യോ​ർ​ക്: ഇ​ക്കൊ​ല്ല​ത്തെ യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യി​ൽ സാ​ക്ഷാ​ൽ റാ​ഫേ​ൽ ന​ദാ​ൽ വീ​ണു. പു​രു​ഷ സിം​ഗ്ൾ​സി​ൽ അ​മേ​രി​ക്ക​യു​ടെ യു​വ​താ​രം ഫ്രാ​ൻ​സ​സ് ടി​യാ​ഫോ​യാ​ണ് 22 ത​വ​ണ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട സ്പാ​നി​ഷ് സൂ​പ്പ​ർ താ​ര​ത്തെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നാ​ലാം റൗ​ണ്ടി​ൽ മ​ട​ക്കി​യ​ത്. സ്കോ​ർ: 6-4, 4-6, 6-4, 6-3. ഗ്രാ​ൻ​ഡ്സ്ലാ​മി​ൽ തു​ട​ർ​ച്ച​യാ​യ 22 മ​ത്സ​ര​ങ്ങ​ളി​ലെ ന​ദാ​ലി​ന്റെ അ​പ​രാ​ജി​ത യാ​ത്ര​ക്കും ടി​യാ​ഫോ അ​ന്ത്യം​കു​റി​ച്ചു.

ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണും ജൂ​ണി​ൽ ഫ്ര​ഞ്ച് ഓ​പ​ണും സ്വ​ന്ത​മാ​ക്കി​യ ന​ദാ​ൽ, ജൂ​ലൈ​യി​ൽ വിം​ബ്ൾ​ഡ​ൻ സെ​മി​ഫൈ​ന​ലി​നി​ടെ പ​രി​ക്കേ​റ്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ൻ റ​ഷ്യ​യു​ടെ ഡാ​നീ​ൽ മെ​ദ് വ​ദേ​വ് ക്വാ​ർ​ട്ട​റി​ലെ​ത്താ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ലു ത​വ​ണ ജേ​താ​വാ​യ ന​ദാ​ലി​ന്റെ​യും മ​ട​ക്കം. റ​ഷ്യ​യു​ടെ ആ​ന്ദ്രെ റ​ബ് ലോ​വാ​ണ് ടി​യാ​ഫോ​യു​ടെ അ​ടു​ത്ത എ​തി​രാ​ളി. ബ്രി​ട്ടീ​ഷ് താ​രം കാ​മെ​റോ​ൺ നോ​രീ​യെ 6-4, 6-4, 6-4 സ്കോ​റി​ൽ തോ​ൽ​പി​ച്ചാ​ണ് റ​ബ് ലോ​വ് ക്വാ​ർ​ട്ട​റി​ലേ​ക്കു ക​ട​ന്ന​ത്.

ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​ർ ബെ​ല​റൂ​സി​ന്റെ ഇ​ലി​യ ഇ​വാ​ഷ്ക​യെ 6-1, 5-7, 6-2, 4-6, 6-3 തോ​ൽ​പ്പി​ച്ചും പു​രു​ഷ സിം​ഗ്ൾ​സ് ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ക്കി​നെ 6-4 3-6 6-4 4-6 6-3 സ്കോ​റി​ൽ തോ​ൽ​പ്പി​ച്ചെ​ത്തി​യ സ്പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സാ​ണ് സി​ന്ന​റെ കാ​ത്തി​രി​ക്കു​ന്ന​ത്. വ​നി​ത സിം​ഗ്ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പോ​ള​ണ്ടി​ന്റെ ഇ​ഗാ സ്വൈ​റ്റ​ക് ആ​ദ്യ സെ​റ്റി​ൽ മു​ട്ടു​മ​ട​ക്കി​യ​ശേ​ഷം തി​രി​ച്ചു​വ​ന്ന് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. 2-6, 6-4, 6-0 സ്കോ​റി​ന് ജ​ർ​മ​നി​യു​ടെ ജൂ​ലീ നീ​മി​യ​റി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫ്ര​ഞ്ച് ഓ​പ​ൺ ജേ​ത്രി​യാ​യ ഇ​ഗ, ‍യു.​എ​സ് ഓ​പ​ൺ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന ആ​ദ്യ പോ​ള​ണ്ടു​കാ​രി​യു​മാ​യി. സെ​മി​ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​മേ​രി​ക്ക​യു​ടെ ജെ​സ്സി​ക പെ​ഗു​ല​യെ നേ​രി​ടും. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ പെ​ട്ര ക്വി​റ്റോ​വ​യെ 6-3, 6-2 സ്കോ​റി​ൽ നാ​ലാം റൗ​ണ്ടി​ൽ അ​നാ​യാ​സം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു പെ​ഗു​ല.

ചെ​ക് താ​രം ക​രോ​ലി​ന പ്ലി​സ്കോ​വ 7-5, 6-7 (5/7), 6-2ന് ​ബെ​ല​റൂ​സി​ന്റെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക​യെ വീ​ഴ്ത്തി​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. ബെ​ല​റൂ​സി​ന്റെ​ത​ന്നെ അ​രീ​ന സ​ബാ​ലെ​ങ്ക​യാ​ണ് അ​ടു​ത്ത പ്ര​തി​യോ​ഗി. ആ​തി​ഥേ​യ താ​രം ഡാ​നി​യേ​ലെ കോ​ളി​ൻ​സി​നെ വീ​ഴ്ത്തി​യാ​ണ് സ​ബാ​ലെ​ങ്ക ഒ​രി​ക്ക​ൽ​കൂ​ടി ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് നേ​ടി​യ​ത്. സ്കോ​ർ: 3-6, 6-3, 6-2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael NadalUS OpenUS Open 2022
News Summary - Rafael Nadal knocked out of US Open
Next Story