Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപണിൽ...

ആസ്ട്രേലിയൻ ഓപണിൽ ന​ദാ​ൽ-​മെ​ദ്‍വ​ദേ​വ് ഫൈ​ന​ൽ

text_fields
bookmark_border
nadal-medvadev
cancel

മെ​ൽ​ബ​ൺ: ടെ​ന്നി​സ് കോ​ർ​ട്ടി​ലെ 'കാ​ള​ക്കൂ​റ്റ​ൻ' റാ​ഫേ​ൽ ന​ദാ​ലി​നും റെ​ക്കോ​ഡ് ഗ്രാ​ൻ​ഡ്സ്ലാം നേ​ട്ട​ത്തി​നു​മി​ട​യി​ൽ ഇ​നി ഒ​രു മ​ത്സ​ര​ത്തി​ന്റെ അ​ക​ലം മാ​ത്രം. ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​തോ​ടെ ലോ​ക​ത്ത് ഒ​രു പു​രു​ഷ താ​ര​വും ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത 21ാമ​ത് ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​ത്തി​ലേ​ക്കാ​ണ് ന​ദാ​ൽ ക​ണ്ണെറിയു​ന്ന​ത്.

പ​രി​ക്കു​മൂ​ലം എ​ത്താ​ത്ത റോ​ജ​ർ ഫെ​ഡ​റ​ർ​ക്കും വി​സ പ്ര​ശ്ന​ത്തി​ൽ കു​ടു​ങ്ങി മ​ട​ങ്ങി​യ നൊ​വാ​ക് ദ്യോ​കോ​വി​ചി​നു​മൊ​പ്പം 20 ഗ്രാ​ൻ​ഡ്സ്ലാം ട്രോ​ഫി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ദാ​ലി​ന്റെ ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

സെ​മി​യി​ൽ ഏ​ഴാം സീ​ഡ് ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​ര​റ്റീ​നി​യെ നാ​ലു സെ​റ്റ് മ​ത്സ​ര​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് ആ​റാം സീ​ഡാ​യ ന​ദാ​ൽ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. സ്കോ​ർ: 6-3, 6-2, 3-6, 6-3. ര​ണ്ടം സീ​ഡ് റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‍വ​ദേ​വാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ സ്‍പെ​യി​ൻ​കാ​ര​ന്റെ എ​തി​രാ​ളി. 2021ലെ ​യു.​എ​സ് ഓ​പ​ൺ ജേ​താ​വാ​യ മെ​ദ്‍വ​ദേ​വ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ഫൈ​ന​ലി​ൽ ദ്യോ​കോ​വി​ചി​നോ​ട് തോ​റ്റ​തി​ന്റെ നി​രാ​ശ മാ​യ്ക്കാ​നു​മു​ണ്ട് മെ​ദ്‍വ​ദേ​വി​ന്. സെ​മി​യി​ൽ നാ​ലാം സീ​ഡ് ഗ്രീ​സി​ന്റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ​യാ​ണ് നാ​ലു സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ മെ​ദ്‍വ​ദേ​വ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 7-6, 4-6, 6-4, 6-1.

ആ​റാം ത​വ​ണ​യാ​ണ് ന​ദാ​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ ഒ​രു കി​രീ​ടം മാ​ത്ര​മെ 35കാ​ര​​ന്‍റെ ഷോ​ക്കേ​സി​ലു​ള്ളൂ. 2012ലും 2019​ലും ദ്യേ​കോ​വി​ചി​നോ​ടും 2014ൽ ​സ്റ്റാ​ൻ വാ​വ്റി​ങ്ക​യോ​ടും 2017ൽ ​ഫെ​ഡ​റ​റോ​ടും ഫൈ​ന​ലി​ൽ കീ​ഴ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisaustralian openDaniil Medvedevaustralian open 2022
News Summary - Rafael Nadal, Daniil Medvedev Will Meet in Australian Open Final
Next Story