ഫ്രഞ്ച് ഓപൺ ഫൈനലിനിടെ കുഞ്ഞ് ആരാധകന്റെ 'കോച്ചിങ്'; മത്സരശേഷം റാക്കറ്റ് സമ്മാനിച്ച് ദ്യോകോവിച്
text_fieldsപാരീസ്: ഫ്രഞ്ച് ഓപൺ ഫൈനൽ മത്സരത്തിനിടെ തനിക്ക് 'കോച്ചിങ്' നടത്തിയ കുഞ്ഞ് ആരാധകന് റാക്കറ്റ് സമ്മാനിച്ച് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്. ഞായറാഴ്ച കരിയറിലെ 19ാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ദ്യോകോവിച് കുഞ്ഞ് ആരാധകനെ ഞെട്ടിച്ചത്.
പ്രിയ താരത്തിന്റെ റാക്കറ്റ് സമ്മാനമായി ലഭിച്ചതോടെ ബാലൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്റ്റിഫാനോസ് സിറ്റ്സിപാസിനെതിരായ ഫൈനൽ മത്സരത്തിലുടനീളം തനിക്കായി ആർപ്പു വിളിച്ച ബാലനെ കുറിച്ച് ദ്യോകോവിച് മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
'അവന്റെ ശബ്ദം മത്സരത്തിലുടനീളം എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഞാൻ രണ്ട് സെറ്റിന് പിറകിൽ നിൽക്കുേമ്പാൾ പ്രത്യേകിച്ച്. അവൻ എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവൻ എനിക്ക് തന്ത്രങ്ങൾ വരെ പറഞ്ഞു തരുന്നുണ്ടായിരുന്നു' -ദ്യോകോവിച് പറഞ്ഞു.
അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ ഗ്രീക്ക് താരമായ സിറ്റ്സിപാസിനെ 6-7, 2-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് െസർബിയൻ താരം തോൽപിച്ചത്.
ഇതോടെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ വീതമുള്ള റോജർ ഫെഡററിന്റെയും റാഫേൽ നദാലിന്റെയും ഒപ്പമെത്താൻ ഒരു കിരീടം കൂടി മതി ദ്യോകോക്ക്. 52 വർഷത്തിനിടെ എല്ലാ മേജർ കിരീടങ്ങളും രണ്ടുതവണ നേടുന്ന ആദ്യ താരമായി ദ്യോകോവിച് മാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

