Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോവിച്​ ടോക്യോ...

ദ്യോകോവിച്​ ടോക്യോ ഒളിമ്പിക്​സിന്​; കലണ്ടർ ഗോൾഡൻ സ്ലാം ലക്ഷ്യം

text_fields
bookmark_border
Novak Djokovic
cancel

ടോക്യേ: ഇതിഹാസ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും ടോക്യോ ഒളിമ്പിക്​സിൽ നിന്ന്​ പിൻമാറിയെങ്കിലും ടെന്നിസ്​ ആരാധകർ നിരാശപ്പെടേണ്ടതില്ല. ലോക ഒന്നാം നമ്പർ താരമായ നൊവാക്​ ദ്യോകോവിച്​ താൻ ടോക്യോയിൽ റാക്കറ്റേന്തുന്നതായി പ്രഖ്യാപിച്ചു. ടോക്യോയിൽ സ്വർണം നേടി കലണ്ടർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ പുരുഷ താരമാകാനാണ്​ ദ്യോകോയുടെ ലക്ഷ്യം.

'ടോക്യോക്കുള്ള വിമാന ടിക്കറ്റ്​ ഞാൻ ബുക്ക്​ ചെയ്​ത്​ കഴിഞ്ഞു. അഭിമാനത്തോടെ ഞാൻ ഒളിമ്പിക്​സിനുള്ള സെർബിയൻ ടീമിനൊപ്പം ചേരും'-ദ്യോകോ ട്വീറ്റ്​ ചെയ്​തു. 'എന്നെ സംബന്ധിച്ചിടത്തോളം സെർബിയക്കായി കളിക്കുന്നത് എപ്പോഴും ഒരു പ്രത്യേക സന്തോഷവും പ്രചോദനവും നൽകുമായിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നമുക്ക് പോകാം' -സെർബിയൻ താരം പിന്നീട്​ മാതൃഭാഷയിൽ ട്വീറ്റ്​ ചെയ്​തു.

34കാരൻ ഈ വർഷം ആസ്​ട്രേലിയൻ ഓപൺ, ഫ്രഞ്ച്​ ഓപൺ, വിംബിൾഡൺ എന്നിവ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്​ സ്വർണമെഡൽ നേടിയ ശേഷം യു.എസ്​ ഓപൺ കൂടി നേടാനായാൽ ഗോൾഡൻ ഗ്രാൻഡ്​സ്ലാം നേടുന്ന ആദ്യ കളിക്കാരനാകാൻ ദ്യോകോക്കാകും. 1988ൽ സോളിൽ ഒളിമ്പിക്​ സ്വർണമെഡലും നാല്​ മേജർ കിരീടങ്ങളും സ്വന്തമാക്കിയ സ്​റ്റെഫി ഗ്രാഫാണ്​ നേട്ടം കൈവരിച്ച ആദ്യ ടെന്നിസ്​ താരം.

സെറീന വില്യംസ്​, റാഫേൽ നദാൽ, ആന്ദ്രേ അഗാസി എന്നിവർ കരിയർ ഗോൾഡൻ സ്ലാം സ്വന്തമാക്കിയിട്ടുണ്ട്​. ടോപ്​ ത്രീയിൽ ഫെഡററും നദാലും പിൻമാറിയതോടെ ഒളിമ്പിക്​ സ്വർണത്തിലേക്കുള്ള ദ്യോകോയുടെ പ്രയാണം കൂടുതൽ എളുപ്പമായിട്ടുണ്ട്​.

2008 ബെയ്​ജിങ്​ ഒളിമ്പിക്​സിൽ ദ്യോകോവിച്​ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. സെമിയിൽ നദാലായിരുന്നു അന്ന്​ ദ്യോകോവിചിനെ തോൽപിച്ചത്​. യു.എസിന്‍റെ ജെയിംസ്​ ബ്ലേക്കിനെ തോൽപിച്ചാണ്​ വെങ്കലം കഴ​ുത്തിലണിഞ്ഞത്​. 2012ൽ ലണ്ടനിൽ വെച്ച്​ സെർബിയൻ സംഘത്തെ നയിച്ചെങ്കിലും സെമിയിൽ ആൻഡി മറെയോട്​ തോറ്റു. മൂന്നാം സ്​ഥാനത്തിനായുള്ള പോരാട്ടരതതിൽ യുവാൻ മാർട്ടിൻ ഡെൽപോർ​ട്ടോയോടും അടിയറവ്​ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം റിയോയിൽ ദ്യോകോയെ ആദ്യ റൗണ്ടി്യൽ മടക്കിയതും ഡെൽപോർ​ട്ടോ ആയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ്​ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ തോൽപിച്ചാണ്​​ ദ്യോകോവിച്​ കരിയറിലെ 20ാം ഗ്രാൻഡ്​സ്ലാം കിരീടം സ്വന്തമാക്കിയിരുന്നത്​. ജൂലൈ 23 മുതലാണ്​ ജപ്പാൻ തലസ്​ഥാനമായ ടോക്യോയിൽ ഒളിമ്പിക്​സിന്​ തുടക്കമാകുന്നത്​. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കാണികളില്ലാതെയാണ്​ മത്സരങ്ങൾ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicTokyo Olympics 2020calendar Golden Slam
News Summary - Novak Djokovic Will Play Tokyo Olympics to become first male player winning calendar Golden Slam
Next Story