ഡി മിനോർ പിൻവാങ്ങി; ദ്യോകോ സെമിയിൽ
text_fieldsലണ്ടൻ: പരിക്കുമായി അലക്സ് ഡി മിനോർ പിൻവാങ്ങിയതിനു പിന്നാലെ വാക്കോവർ ലഭിച്ച് നൊവാക് ദ്യോകോവിച് വിംബ്ൾഡൺ സെമി ഫൈനലിൽ. ബുധനാഴ്ച സെന്റർ കോർട്ടിൽ നടക്കേണ്ട രണ്ടാം മത്സരമാണ് പരിക്കുമൂലം റദ്ദാക്കിയത്.
ലോറൻസോ മുസെറ്റി- ടെയ്ലർ ഫ്രിറ്റ്സ് മത്സര ജേതാക്കളാകും ദ്യോകോക്ക് എതിരാളി. വിംബ്ൾഡണിൽ എട്ടാം കിരീടമെന്ന ദ്യോകോ സ്വപ്നത്തിലേക്ക് ഇനി രണ്ടു കളികൾ മാത്രം അകലെയാകും. കാർലോസ് അൽകാരസും ഡാനിൽ മെദ്വദേവും തമ്മിലാണ് രണ്ടാം സെമി. വനിതകളിൽ മുൻ ചാമ്പ്യൻ എലീന റിബാകിനയും സെമിയിലെത്തി.
എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു റിബാകിനയുടെ സെമി പ്രവേശം. ജെലീന ഒസ്പെങ്കോയെ 6-4, 7-6ന് കടന്ന് ബാർബറ ക്രെജ്സികോവയും അവസാന നാലിലെത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

