Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപണിൽ നദാലിന്...

ഫ്രഞ്ച് ഓപണിൽ നദാലിന് പതിനാലാം കിരീടം

text_fields
bookmark_border
ഫ്രഞ്ച് ഓപണിൽ നദാലിന് പതിനാലാം കിരീടം
cancel

പാ​രി​സ്: ലോ​ക ടെ​ന്നി​സി​ലെ സു​ൽ​ത്താ​ൻ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രേ​യൊ​രു ഉ​ത്ത​ര​മേ​യു​ള്ളൂ​വെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ട്ട് തെ​ളി​യി​ച്ച് റാ​ഫേ​ൽ ന​ദാ​ൽ പെ​രേ​ര. ലോ​ക അ​ഞ്ചാം ന​മ്പ​റാ​യി​രി​ക്കു​മ്പോ​ഴും ഫ്ര​ഞ്ച് ഓ​പ​ണി​ൽ 14ാം കി​രീ​ട​വും നേ​ടി സ്പാ​നി​ഷ് താ​ര​ത്തി​ന്റെ ജ​യ​ഘോ​ഷം. നോ​ർ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​ന് ഇ​റ​ങ്ങി​യ എ​ട്ടാം സീ​ഡ് കാ​സ്പ​ർ റൂ​ഡി​നെ 6-3, 6-3, 6-0 എ​ന്ന സ്കോ​റി​ൽ അ​നാ​യാ​സം കീ​ഴ്പ്പെ​ടു​ത്തി ന​ദാ​ൽ 22ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വും നേ​ടി ഒ​ന്നാ​മ​നെ​ന്ന നി​ല​യി​ൽ ലീ​ഡ് വ​ർ​ധി​പ്പി​ച്ചു.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റോ​ജ​ർ ഫെ​ഡ​റ​ർ​ക്കും നോ​വാ​ക് ദ്യോ​കോ​വി​ചി​നും അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത് 20 കി​രീ​ട​ങ്ങ​ൾ. ഫ്ര​ഞ്ച് ഓ​പ​ൺ പു​രു​ഷ സിം​ഗ്ൾ​സ് ജേ​താ​വാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​രം കൂ​ടി​യാ​യി 36കാ​ര​നാ​യ ന​ദാ​ൽ. ഇ​ക്കൊ​ല്ലം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണും നേ​ടി​യി​രു​ന്നു.

റോ​ള​ങ് ഗാ​രോ​യി​ലെ ഫി​ലി​പ് ഷാ​ട്രി​യ​ർ കോ​ർ​ട്ടി​ൽ ടോ​സ് ഭാ​ഗ്യം ന​ദാ​ലി​നൊ​പ്പ​മാ​യി​രു​ന്നു. സെ​ർ​വ് തി​ര​ഞ്ഞെ​ടു​ത്തു. ന​ദാ​ലി​ന്റെ മേ​ധാ​വി​ത്വ​ത്തോ​ടെ​യാ​ണ് ആ​ദ്യ സെ​റ്റ് തു​ട​ങ്ങി​യ​ത്. 2-0ത്തി​ന് മു​ന്നി​ൽ നി​ൽ​ക്കെ റൂ​ഡി​ന്റെ തി​രി​ച്ചു​വ​ര​വ്. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് 4-1ന് ​ന​ദാ​ൽ മു​ന്നേ​റ​വെ റൂ​ഡ് ഒ​രു ഗെ​യിം കൂ​ടി സ്വ​ന്ത​മാ​ക്കി. വി​ട്ടു​കൊ​ടു​ക്കാ​തെ ന​ദാ​ലും. 49 മി​നി​റ്റ് നീ​ണ്ട ഒ​ന്നാം സെ​റ്റ് റ​ഫ 6-3ന് ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

റൂ​ഡി​ന്റെ മേ​ൽ​ക്കൈ​യോ​ടെ​യാ​ണ് ര​ണ്ടാം സെ​റ്റ് തു​ട​ങ്ങി​യ​ത്. ഇ​ട​ക്ക് ന​ദാ​ൽ തി​രി​ച്ചു​വ​ന്നെ​ങ്കി​ലും നോ​ർ​വീ​ജി​യ​ൻ പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച​വെ​ച്ച് 1-3ലേ​ക്ക് വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ചു. പി​ന്നെ ഇ​ഞ്ചോ​ടി​ഞ്ച്. 51 മി​നി​റ്റ് നീ​ണ്ട സെ​റ്റി​ൽ ഇ​തി​ഹാ​സ​ത്തി​ന് മു​ന്നി​ൽ വീ​ണ്ടും അ​ടി​യ​റ​വ്. സ്കോ​ർ 6-3 ത​ന്നെ. മൂ​ന്നാം സെ​റ്റി​ൽ ക​ണ്ട​ത് ന​ദാ​ലി​ന്റെ ഏ​ക​പ​ക്ഷീ​യ മു​ന്നേ​റ്റം. ഒ​രു ഗെ​യിം പോ​ലും നേ​ടാ​ൻ ക​ഴി​യാ​തെ റൂ​ഡ് കീ​ഴ​ട​ങ്ങി, 6-0.

നദാലിന്റെ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ

ഫ്രഞ്ച് ഓപൺ: 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019, 2020, 2022

വിംബ്ൾഡൺ: 2008, 2010

ആസ്ട്രേലിയൻ ഓപൺ: 2009, 2022

യു.എസ് ഓപൺ: 2010, 2013, 2017, 2019


ഡബ്ൾസ്: ഗാർസിയ-മെലേനോവിച്, ഇവാൻ-ക്രജിസെക് സഖ്യങ്ങൾക്ക്

പാരിസ്: ആതിഥേയ ജോടിയായ കരോലിൻ ഗാർസിയയും ക്രിസ്റ്റിന മെലേനോവിചും ഫ്രഞ്ച് ഓപൺ ടെന്നിസ് വനിത ഡബ്ൾസ് കിരീടം ചൂടി. അമേരിക്കയുടെ കോകോ ഗോഫ്-ജെസിക പെഗുല സഖ്യത്തെ 2-6, 6-3, 6-2 സ്കോറിനാണ് ഫൈനലിൽ തോൽപിച്ചത്. 2016ലും ഗാർസിയ-മെലേനോവിച് കൂട്ടുകെട്ട് ജേതാക്കളായിരുന്നു. വനിത സിംഗ്ൾസ് ഫൈനലിൽ പരാജയപ്പെട്ടതിന് പിറകെയാണ് ഗോഫിന്റെ ഡബ്ൾസ് തോൽവി.

അതേസമയം, പുരുഷ ഡബ്ൾസിൽ എൽ സാൽവഡോറിന്റെ മാഴ്സെലോ അരെവാലോയും നെതർലൻഡ്സിന്റെ ജീൻ ജൂലിയൻ റോജറും ചേർന്ന് കിരീടം സ്വന്തമാക്കി. ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ്-അമേരിക്കയുടെ ഓസ്റ്റിൻ ക്രജിസെക് ടീമിനെ 6-7 (4/7), 7-6 (7/5), 6-3 സ്കോറിനാണ് വീഴ്ത്തിയത്. മധ്യ അമേരിക്കയുടെ ആദ്യ ഗ്രാൻഡ് സ്ലാം ചാമ്പ്യനായി ഇതോടെ മാഴ്സെലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TennisFrench OpenNadal
News Summary - Nadal wins French Open
Next Story