Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ:...

ഫ്രഞ്ച്​ ഓപൺ: പാ​വ്​​ല്യു​ചെ​​ങ്കോ​വ ഫൈ​ന​ലി​ൽ; ദ്യേ​കോ​വി​ച്ച്​-–ന​ദാ​ൽ സെ​മി

text_fields
bookmark_border
nadal
cancel

പാ​രി​സ്​: റ​ഷ്യ​യു​ടെ അ​ന​സ്​​താ​സി​യ പാ​വ്​​ല്യു​ചെ​​ങ്കോ​വ​ക്ക്​ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ൽ. സെ​മി​യി​ൽ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത സ്ലൊ​​വേ​നി​യ​യു​ടെ ത​മാ​ര സി​ഡാ​ൻ​സെ​കി​നെ 7-5, 6-3ന്​ ​തോ​ൽ​പി​ച്ചാ​ണ്​ 31ാം സീ​ഡു​കാ​രി​യാ​യ പാ​വ്​​ല്യു​ചെ​​ങ്കോ​വ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. 2015ൽ ​മ​രി​യ ഷ​റ​പോ​വ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ഫൈ​ന​ൽ ക​ളി​ച്ച ശേ​ഷം ഗ്രാ​ൻ​ഡ്​​സ്ലാ​മി​ൽ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ റ​ഷ്യ​ൻ താ​ര​മാ​ണ്​ പാ​വ്​​ല്യു​ചെ​​ങ്കോ​വ. മ​രി​യ സ​ക്കാ​രി-​ബാ​ർ​ബ​റ ക്രെ​യി​ക്കോ​വ സെ​മി വി​ജ​യി​ക​ളാ​വും പാ​വ്​​ല്യു​ചെ​​ങ്കോ​വ​യു​ടെ ഫൈ​ന​ൽ എ​തി​രാ​ളി.

പു​രു​ഷ സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യ​തോ​ടെ പെ​രും​പോ​രി​ന്​ ക​ള​മൊ​രു​ങ്ങി. ടോ​പ്​ സീ​ഡ്​ നൊ​വാ​ക്​ ദ്യോ​കോ​വി​ചും മൂ​ന്നാം സീ​ഡ്​ റാ​ഫേ​ൽ ന​ദാ​ലും ത​മ്മി​ലാ​ണ്​ അ​വ​സാ​ന നാ​ലി​ൽ ഏ​റ്റു​മു​ട്ടു​ക. ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജാ​വാ​യ ന​ദാ​ൽ 21ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ൽ ദ്യോ​കോ​ക്ക്​ 19ാം ഗ്രാ​ൻ​ഡ്​​സ്ലാ​മി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.

സെ​മി​യി​ൽ ഇ​റ്റ​ലി​യു​ടെ സീ​ഡി​ല്ലാ​താ​രം മാ​റ്റി​യോ ബെ​രെ​റ്റീ​നി​യെ​യാ​ണ്​ ദ്യോ​കോ​വി​ച്​ 6-3, 6-2, 6-7, 7-5ന്​ ​തോ​ൽ​പി​ച്ച​ത്. ന​ദാ​ൽ, അ​ഞ്ചാം സീ​ഡ്​ സ്​​റ്റെ​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സ്, ആ​റാം സീ​ഡ്​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ എ​ന്നി​വ​ർ ത​മ്മി​ലാ​ണ്​ മ​റ്റൊ​രു സെ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French OpenNadal vs Djokovic
News Summary - Nadal vs Djokovic French Open
Next Story