Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nadal french open
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഒാപണിൽ...

ഫ്രഞ്ച്​ ഒാപണിൽ നദാലിന്​ 13ാം മുത്തം; ഗ്രാൻഡ്​സ്ലാം കിരീടങ്ങളിൽ ഫെഡററുടെ റെക്കോഡിനൊപ്പം

text_fields
bookmark_border

പാരിസ്​: റോളങ്​ ഗാരോയിൽ ടെന്നിസ്​ പ്രേമികൾ കാത്തിരുന്ന ഇതിഹാസപ്പോരാട്ടത്തിൽ അന്തിമ വിജയം കളിമണ്ണിലെ രാജാവ്​ റാഫേൽ നദാലിന്​ തന്നെ. സമകാലിക ടെന്നിസിലെ മുഖ്യവൈരികളായ റാഫേൽ നദാലും നൊവാക്​ ദ്യോകോവിച്ചും മുഖാമുഖം വന്ന മത്സരത്തിൽ സ്​പാനിഷ്​ താരത്തി​െൻറ വിജയം ആധികാരികമായിരുന്നു. സ്​കോർ: 6-0, 6-2, 7-5.

ഫ്രഞ്ച്​ ഒാപണിലെ 13ാം കിരീടമാണ്​ രണ്ടാം സീഡുകാരാനായ നദാലി​​േൻറത്​. കൂടാതെ, 20 ഗ്രാൻഡ്​സ്ലാം കിരീടങ്ങളെന്ന റോജർ ഫെഡറി​െൻറ റെക്കോഡിനൊപ്പം എത്താനും സാധിച്ചു. ആസ്​ട്രേലിയൻ ഒാപൺ (1), വിംബ്​ൾഡൺ (2) യു.എസ്​ ഒാപൺ (4) എന്നിങ്ങനെയാണ്​ നദാലി​െൻറ മറ്റു ​ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ.

മത്സരത്തി​െൻറ ആദ്യ സെറ്റിൽ സമ്പൂർണ ആധിപത്യം നദാൽ നേടി. എന്നാൽ, രണ്ടാം സെറ്റി​െൻറ ആദ്യ ഗെയിം നേടി ദ്യേകോവിച്ച് മത്സരത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ തോന്നിച്ചെങ്കിലും നദാൽ വിട്ടുകൊടുത്തില്ല. മൂന്നാമത്തെ സെറ്റിൽ​ ദ്യോകോവിച്ച്​ ഏറെനേ​രം പിടിച്ചുനിന്നെങ്കിലും അന്തിമ വിജയം നദാലിന്​ തന്നെയായിരുന്നു. രണ്ട്​ മണിക്കൂറും 41 മിനിറ്റും​ നീണ്ട പോരിനൊടുവിലാണ്​ നദാൽ 13ാം ഫ്രഞ്ച്​ കിരീടമുയർത്തിയത്​. ഫ്രഞ്ച്​ ഒാപണിലെ നദാലി​െൻറ 100ാം മത്സരവിജയം കൂടിയായിരുന്നു ഞായറാഴ്​ചത്തേത്​.

സെമിയിൽ ഡീഗോ ഷ്വാർട്​സ്​മാനെ തോൽപിച്ചാണ്​ ​നദാൽ ഫൈനലിലെത്തിയത്​. നാലുമണിക്കൂർ നീണ്ട അഞ്ചു സെറ്റ്​ പോരാട്ടത്തിൽ സ്​റ്റിഫാനോ സിറ്റ്​സിപാസിനെ വീഴ്​ത്തിയാണ്​ നൊവാക്​ ദ്യോകോവിച്ചി​െൻറ ഫൈനൽ പ്രവേശം.

റാങ്കിങ്ങിൽ രണ്ടാമതാണെങ്കിലും കളിമണ്ണി​െൻറ കൂട്ടുകാരാനായ നദാലി​െൻറ ഫൈനലിലേക്കുള്ള കുതിപ്പ്​ അമ്പരിപ്പിക്കുന്നതായിരുന്നു. ഒരു സെറ്റ്​പോലും പാഴാക്കാതെയാണ്​ സ്​പാനിഷ്​ താരം ഫൈനലിലെത്തിയത്​. ഒന്നാം സീഡായ ദ്യോകോവിച്ചിന്​ ക്വാർട്ടറും സെമിയും ഉൾപ്പെടെ മൂന്നു തവണ ​സെറ്റ്​ കൈവിടേണ്ടി വന്നു. സിറ്റ്​സിപാസിനെതിരെ 6-3, 6-2, 5-7, 4-6, 6-1 സ്​കോറിനാണ്​ ജയിച്ചത്​.

നദാലും ദ്യോകോവിച്ചും തമ്മിലെ​ 56ാം മുഖാമുഖമായിരുന്നുവിത്​​. ഇതുവരെ കഴിഞ്ഞ 55 ഏറ്റുമുട്ടലിൽ മുൻതൂക്കം ദ്യോകോവിച്ചിനായിരുന്നു -29 തവണ. നദാൽ 26 മത്സരങ്ങളിലും ജയിച്ചു. 2012ലും 2014ലും ഫ്രഞ്ച്​ ഒാപണിലും നദാലിന്​ മുന്നിൽ ദ്യോകോവിച്ച്​​ അടിയറവ്​​ പറഞ്ഞിരുന്നു. അതേസമയം, 2019​ൽ ആസ്​ട്രേലിയൻ ഒാപണിൽ നാദലിനെ തോൽപ്പിച്ചായിരുന്നു സെർബിയക്കാര​െൻറ കിരീടധാരണം. ഒന്നാം സീഡുകാരനായ ദ്യോകോവിച്ച്​ ഇതുവരെ 17 ഗ്രാൻഡ്​സ്ലാം കിരീടങ്ങളാണ്​ നേടിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french opennadal
Next Story