Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ:...

വിം​ബ്​​ൾ​ഡ​ൺ: ബെരറ്റീനി ഫൈനലിൽ

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: ബെരറ്റീനി ഫൈനലിൽ
cancel

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഏ​ഴാം സീ​ഡ്​ മാ​റ്റി​യോ ബെ​ര​റ്റീ​നി ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ലി​ൽ 14ാം സീ​ഡ്​ ഹ്യൂ​ബ​ർ​ട്ട്​ ഹു​ർ​കാ​ക്​​സി​നെ 6-3, 6-0, 6-7, 6-4ന്​ ​തോ​ൽ​പി​ച്ചാ​ണ്​ 25കാ​ര​നാ​യ ഇ​റ്റ​ലി താ​രം ക​ലാ​ശ​ക്ക​ളി​ക്ക്​ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. ര​ണ്ടാം സീ​ഡ്​ ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​നെ​യും വിം​ബ്​​ൾ​ഡ​ണി​ലെ റെ​ക്കോ​ഡ്​ ജേ​താ​വ്​ റോ​ജ​ർ ഫെ​ഡ​റ​റെ​യും അ​ട്ടി​മ​റി​ച്ചെ​ത്തി​യ ഹു​ർ​കാ​ക്​​സി​നെ കു​തി​പ്പി​നാ​ണ്​ ബെ​ര​റ്റീ​നി അ​ന്ത്യം​കു​റി​ച്ച​ത്.

ടോ​പ്​ സീ​ഡ്​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും പ​ത്താം സീ​ഡ്​ ഡെ​ന്നി​സ്​ ഷ​പ​ലോ​വും ത​മ്മി​ലു​ള്ള ര​ണ്ടാം സെ​മി വി​ജ​യ​ക​ളാ​വും ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബെ​ര​റ്റീ​നി​യു​ടെ എ​തി​രാ​ളി. ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​ര​മാ​യ ബെ​ര​റ്റീ​നി​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലാ​ണി​ത്.

2019 യു.​എ​സ്​ ഓ​പ​ൺ സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. ഈ​വ​ർ​ഷം ഫ്ര​ഞ്ച്​ ഓ​പ​ണി​ൽ ക്വാ​ർ​ട്ട​റി​ലും ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലും ക​ട​ന്നി​രു​ന്നു.

വ​നി​ത ഫൈ​ന​ലി​ൽ ഇ​ന്ന്​ ടോ​പ്​ സീ​ഡ്​ ആ​ഷ്​​ലി ബാ​ർ​തി എ​ട്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matteo berrettini
News Summary - matteo berrettini in Wimbledon 2021 final
Next Story