Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖത്തറിൽ കിരീടമണിഞ്ഞ്...

ഖത്തറിൽ കിരീടമണിഞ്ഞ് കചനോവ്

text_fields
bookmark_border
കാ​ര​ൻ ക​ച​നോ​വ്
cancel
camera_alt

 സിം​ഗ്ൾ​സ് ചാ​മ്പ്യ​ൻ കാ​ര​ൻ ക​ച​നോ​വ് കി​രീ​ട​വു​മാ​യി

ദോ​ഹ: ച​രി​ത്ര​ക്കു​തി​പ്പു​മാ​യി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ കൗ​മാ​ര​ക്കാ​ര​ൻ ജാ​കു​ബ് മെ​ൻ​സി​ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി റ​ഷ്യ​ൻ താ​രം കാ​ര​ൻ ക​ച​നോ​വ് ഖ​ത്ത​ർ ഓ​പ​ൺ കി​രീ​ട​മ​ണി​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ഫൈ​ന​ലി​ൽ ജാ​കു​ബ് മെ​ൻ​സി​ചി​നെ 7-6, 6-4 സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് റ​ഷ്യ​ൻ -അ​മേ​രി​ക്ക​ൻ താ​ര​മാ​യി ക​ച്നോ​വ് എ.​ടി.​പി കി​രീ​ട​ത്തി​ന് അ​വ​കാ​ശി​യാ​യ​ത്.

ആ​ൻ​ഡി മ​റെ, റു​ബ​ലേ​വ്, ഗെ​യ്ൽ മോ​ൻ​ഫി​ൽ​സ് തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളെ ഓ​രോ റൗ​ണ്ടി​ലു​മാ​യി അ​ട്ടി​മ​റി​ച്ച് കു​തി​ച്ച ചെ​ക്ക് 18കാ​ര​ന് ക​ലാ​ശ​പ്പോ​രി​ന്റെ സ​മ്മ​ർ​ദ​ത്തി​ൽ അ​ടി​തെ​റ്റി. ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ ടൂ​ർ​ണ​മെ​ന്റി​ൽ കു​തി​ച്ച ക​ച്നോ​വ് അ​തേ മി​ക​വ് ഫൈ​ന​ലി​ലും പു​റ​ത്തെ​ടു​ത്താ​ണ് പു​തു​ത​ല​മു​റ​യി​ലെ സൂ​പ്പ​ർ​താ​ര​ത്തെ മ​ട​ക്കി​യ​ത്.

പു​രു​ഷ ഡ​ബ്ൾ​സി​ൽ ആ​ൻ​ഡി മ​റെ-​മൈ​ക​ൽ വീ​ന​സ് സ​ഖ്യം ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ​ ലോ​റ​ൻ​സോ മു​സെ​റ്റി-​​സൊ​നി​ഗോ സ​ഖ്യ​ത്തെ 7-6, 2-6, 10-8 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar OpenKaren Khachanov
News Summary - Kachanov crowned in Qatar
Next Story