Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക്സ് ടെന്നീസ്: രോഹൻ ബൊപ്പണ്ണ-എൻ.ശ്രീറാം സഖ്യം പുറത്ത്; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

text_fields
bookmark_border
ഒളിമ്പിക്സ് ടെന്നീസ്: രോഹൻ ബൊപ്പണ്ണ-എൻ.ശ്രീറാം സഖ്യം പുറത്ത്; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു
cancel

ഒളിമ്പിക്സിൽ പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, എൻ. ശ്രീറാം ബാലാജി സഖ്യത്തിന് തോൽവി. ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസ്, എഡ്വാർഡ് റോജർ-വാസ്സെലിൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്.

ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 7-5, 6-2 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് സഖ്യത്തിന്റെ ജയം. അടുത്ത റൗണ്ടിൽ രണ്ടാം സീഡ് ജർമൻ സഖ്യ​ത്തെയായിരിക്കും ഇരുവരും നേരിടുക.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സഖ്യം പിന്നിലേക്ക് പോയിരുന്നു. 2-4 എന്ന സ്കോറിനായിരുന്നു സഖ്യം പിന്നിൽ നിന്നത്. പിന്നീട് 5-5ന് ഇന്ത്യൻ സഖ്യം സമനില പിടിച്ചു. എന്നാൽ, ടൈബ്രേക്കറിനൊടുവിൽ 44 മിനിറ്റിൽ ഫ്രഞ്ച് സഖ്യം സെറ്റ് സ്വന്തമാക്കി.

എന്നാൽ, രണ്ടാം സെറ്റ് കൂടുതൽ ഏകപക്ഷീയമായിരുന്നു. തുടക്കത്തിൽ തന്നെ ബൊപ്പണ്ണ,ബാലാജി സഖ്യം പി​ന്നിലേക്ക് പോയി. പക്ഷേ, ഇക്കുറി മത്സരത്തിലേക്ക് തിരികെ വരാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. നേരത്തെ പുരുഷ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ടെന്നീസിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India’s Bopanna/Balaji pair loses to French pair
Next Story