Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഹാ​ട്രി​ക്​...

ഹാ​ട്രി​ക്​ തി​ള​ക്ക​ത്തി​ൽ ഇ​ഗ

text_fields
bookmark_border
iga swiatek
cancel

ദോ​ഹ: ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തി​നൊ​ത്ത പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​റി​ൽ ഹാ​ട്രി​ക്​ കി​രീ​ട​മ​ണി​ഞ്ഞ്​ പോ​ള​ണ്ടി​ന്‍റെ ഇ​ഗ സ്വി​യാ​റ്റെ​ക്. ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ്​ വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ ലോ​ക റാ​ങ്കി​ങ്ങി​ലെ നാ​ലാം സ്​​ഥാ​ന​ക്കാ​രി​യാ​യ ക​സാ​ഖ്​​സ്​​താ​ന്‍റെ യെ​ലി​ൻ​ റി​ബ​കി​ന​യെ നേ​രി​ട്ടു​ള്ള ര​ണ്ട്​ സെ​റ്റി​ൽ വീ​ഴ്​​ത്തി​യാ​ണ്​ ഇ​ഗ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം കി​രീ​ടം ചൂ​ടി​യ​ത്.

സ്​​കോ​ർ: 7-6(8), 6-2. ഡ​ബ്ല്യൂ.​ടി.​എ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 2013-2015 സീ​സ​ൺ മി​യാ​മി ഓ​പ​ണി​ൽ സെ​റീ​ന വി​ല്യം​സ്​ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ കി​രീ​ടം ചൂ​ടി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു താ​രം തു​ട​ർ​ച്ച​യാ​യി ജേ​താ​വാ​കു​ന്ന​ത്. 2022ലും 2023​ലും അ​നാ​യാ​സം കി​രീ​ടം നേ​ടി​യ ഇ​ഗ, ഇ​ത്ത​വ​ണ ഫൈ​ല​നി​ൽ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ച​നി​ല​യി​ൽ​നി​ന്നാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. ആ​ദ്യ​ സെ​റ്റി​ൽ മാ​ത്രം ര​ണ്ടു ത​വ​ണ റി​ബ​കി​ന ഇ​ഗ​യു​ടെ ലീ​ഡ്​ ബ്രേ​ക്ക്​ ചെ​യ്​​ത്​ മു​ന്നേ​റി. എ​ന്നാ​ൽ, നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ​മെ​ഡി​ക്ക​ൽ ടൈം ​ഔ​ട്ട്​ റി​ബ​കി​ന​യു​ടെ താ​ളം തെ​റ്റി​ച്ചു. എ​ന്നാ​ൽ, പ​രി​ച​യ​സ​മ്പ​ത്തി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ ഇ​ഗ, എ​തി​രാ​ളി​യു​ടെ വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ന്ന്​ ടൈ ​ബ്രേ​ക്ക​റി​ലൂ​ടെ സെ​റ്റ്​ ജ​യി​ച്ചു.

ര​ണ്ടാം സെ​റ്റി​ൽ, എ​തി​രാ​ളി​ക്കു മേ​ൽ മി​ക​ച്ച ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു ഇ​ഗ 6-2ന്​ ​അ​നാ​യാ​സം വി​ജ​യി​ച്ച​ത്. മ​ത്സ​രം ര​ണ്ട്​ മ​ണി​ക്കൂ​ർ 19മി​നി​റ്റ് നീ​ണ്ടു​നി​ന്നു. ഇ​ഗ​യു​ടെ ക​രി​യ​റി​ലെ 18ാമ​ത്തെ​യും സീ​സ​ണി​ലെ ആ​ദ്യ​ത്തെ​യും കി​രീ​ട വി​ജ​യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tennis ChampionshipIga SwiatekHatrick
News Summary - Iga scored a hattrick
Next Story