നദാലിന് ശസ്ത്രക്രിയ; അഞ്ച് മാസം വിശ്രമം
text_fieldsപാരിസ്: ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഇടുപ്പിലെ പരിക്കിന് ശസ്ത്രക്രിയ നടത്തി. പരിക്ക് കാരണം ഫ്രഞ്ച് ഓപണിൽ നിന്നുള്ള പിന്മാറ്റം നദാൽ പ്രഖ്യാപിച്ചിരുന്നു. അരങ്ങേറ്റത്തിനു ശേഷം ഇതാദ്യമായാണ് നദാലില്ലാത്ത ഫ്രഞ്ച് ഓപൺ. 37 വയസ്സ് തികഞ്ഞ ശനിയാഴ്ചയാണ് ബാഴ്സലോണയിൽവെച്ച് നദാലിന് ശസ്ത്രക്രിയ നടത്തിയത്. അഞ്ച് മാസം വിശ്രമം വേണ്ടി വരും.
ജനുവരി 18ന് ആസ്ട്രേലിയൻ ഓപണിന്റെ രണ്ടാം റൗണ്ടിനിടെ നദാൽ പരിക്ക് കാരണം പിന്മാറിയിരുന്നു. രണ്ട് മാസം വിശ്രമിച്ച് തിരിച്ചുവരാനായിരുന്നു ശ്രമം. എന്നാൽ, പരിക്ക് ഭേദമാകാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. വാമപ്പിനുപോലും കഴിയുന്നില്ലെന്ന് രണ്ടാഴ്ച മുമ്പ് നദാൽ പറഞ്ഞിരുന്നു.

