വാഴ്സോ: ഒറ്റരാത്രികൊണ്ട് ജീവിതം അടിമുടി മാറിമറിഞ്ഞതിെൻറ പരിഭ്രമത്തിലാണ് ഫ്രഞ്ച് ഒാപൺ വനിതാ ചാമ്പ്യൻ ഇഗ സ്വിയാറ്റെക്. ഒരു സാധാരണക്കാരിയായി പാരീസിലെത്തിയ 19കാരി, റോളങ് ഗാരോയിൽനിന്നും കിരീടമണിഞ്ഞ് നാട്ടിലേക്ക് മടങ്ങിയത് സൂപ്പർ താരമായാണ്.
എന്നാൽ, ഇൗ താരപരിവേഷവും നാട്ടിലെ സ്വീകരണവുമൊന്നും ഉൾകൊള്ളാൻ തനിക്കാവുന്നില്ലെന്ന് പരിഭവിക്കുകയാണ് പോളിഷ് പെൺകുട്ടി. ടെന്നിസ് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ആദ്യ പോളണ്ടുകാരിെയന്ന ആഘോഷത്തിലാണ് രാജ്യം. 'അടിമുടി ആവേശകരമാണ് ഇവിടെ.
എെൻറ ജീവിതം തന്നെ ആകെ മാറി. മാറ്റം ഉൾകൊള്ളാൻ ശ്രമിക്കുകയാണ് ഞാൻ. തിരികെ വന്നശേഷം മറ്റൊരു പോളണ്ടാണ് എനിക്ക് മുന്നിൽ. ഇവിടെ ഞാൻ പ്രശസ്തയായി കഴിഞ്ഞു' -നാട്ടിലെത്തിയ ഇഗ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പരിഭ്രമം കൂടുേമ്പാൾ ജപ്പാെൻറ ഗ്രാൻഡ്സ്ലാം ജേതാവ് നവോമി ഒസാകയെ വിളിക്കും. അവരാണ് ഇൗ വിഷയത്തിൽ എെൻറ ഉപദേഷ്ടാവ്. അവരുടെ പരിചയം പങ്കുവെക്കും.
ഫൈനലിന് ശേഷം ഒരു മൂന്നു ദിവസം ഞാൻ ആകെ ഷോക്കിലായിരുന്നു. ആ വികാരം എങ്ങനെ പങ്കുവെക്കണമെന്ന് അറിയില്ല. കാരണം അത് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല' -19 കാരി പറയുന്നു.