Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right21ാം ഗ്രാൻഡ്​സ്ലാം...

21ാം ഗ്രാൻഡ്​സ്ലാം കിരീടത്തിൽ നദാലോ ഫെഡററോ?

text_fields
bookmark_border
federer and nadal
cancel

പാരിസ്​: റോളങ്​ഗാരോയിലെ കളിമൺ കോർട്ടിൽ ഇനി പെരുങ്കളിയുടെ നാളുകൾ. ഗ്രാൻഡ്​സ്ലാം ടെന്നിസ്​ പോരാട്ടപാതയിലെ സൂപ്പർചാമ്പ്യൻഷിപ്പായ ഫ്രഞ്ച്​ ഒാപണിന്​ ഇന്ന്​ കളമുണരും. ലോകം കോവിഡ്​ മഹാമാരിയിൽ കുടുങ്ങിയ ശേഷം, സൂപ്പർതാരങ്ങളുടെയെല്ലാം സാന്നിധ്യത്തോടെ നടക്കുന്ന ആദ്യ ഗ്രാൻഡ്​സ്ലാം അങ്കത്തിനാണ്​ വിഖ്യാതമായ റോളങ്​ഗാരോ വേദിയാവുന്നതെന്ന്​ അഭിമാനിക്കാം. പുരുഷ-വനിത വിഭാഗങ്ങളിലെ ​ടോപ്​ സീഡ്​ താരങ്ങളെല്ലാം കളത്തിലുണ്ട്​. ആസ്​ട്രേലിയൻ ഒാപണിൽ കിരീടമണിഞ്ഞ നൊവാക്​ ദ്യോകോവിചും നവോമി ഒസാകയും മുതൽ, ഇടവേളക്കു ശേഷം തിരികെയെത്തുന്ന റോജർ ഫെഡററും വരെ അണിനിരക്കുന്നു.

അതിനിടയിലും കണ്ണുകളെല്ലാം ഒരു നമ്പറിലേക്കാണ്​. കരിയറി​ൽ 20 ഗ്രാൻഡ്​സ്ലാം ​എന്ന അതുല്യ റെക്കോഡ്​ പങ്കിട്ടിറങ്ങുന്ന ഫെഡററും, നദാലും. ഇവരിൽ 21 എന്ന ചരിത്ര നേട്ടത്തിലേക്ക്​ ആദ്യ ചുവടുവെക്കുന്ന താരം ആരാവും എന്ന ചോദ്യം​​?.

നദാലും, ഇഗ സ്വിയാറ്റെക്​ എന്ന പോളണ്ടി​െൻറ 19കാരിയുമാണ്​ റോളങ്​ ഗാരോയിലെ നിലവിലെ ജേതാക്കൾ. കഴിഞ്ഞ സീസൺ ഫൈനലിൽ നൊവാക്​ ദ്യോകോവിച്ചിനെ തോൽപിച്ചായിരുന്നു നദാൽ കരിയറിലെ 13ാം ഫ്രഞ്ച്​ ഒാപണും 20ാം ഗ്രാൻഡ്​സ്ലാമും സ്വന്തമാക്കിയത്​. 2018 ആസ്​ട്രേലിയൻ ഒാപണോടെ 20 തികച്ച ഫെഡറർ കിരീടമില്ലാത്ത രണ്ട്​ സീസണിനൊടുവിലാണ്​ മറ്റൊരു ഗ്രാൻഡ്​സ്ലാം ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalroger federerfrench open
News Summary - French open starts today
Next Story