Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഒാപൺ: നദാൽ x...

ഫ്രഞ്ച്​ ഒാപൺ: നദാൽ x ഷ്വാർട്​സ്​മാൻ സെമി

text_fields
bookmark_border
ഫ്രഞ്ച്​ ഒാപൺ: നദാൽ x ഷ്വാർട്​സ്​മാൻ സെമി
cancel

പാരിസ്​: കളിമൺ കോർട്ടിലെ സ്​പെഷലിസ്​റ്റുകളായ റാഫേൽ നദാൽ -​​െഡാമിനിക്​ തീം അങ്കത്തിനുള്ള അവസരം മുടക്കി അർജൻറീനക്കാരൻ ഡീഗോ ഷ്വാർട്​സ്​മാൻ. അഞ്ചു​ മണിക്കൂറിലേറെ നീണ്ട ത്രില്ലർ ക്വാർട്ടർഫൈനലിൽ യു.എസ്​ ഒാപൺ ചാമ്പ്യനായ തീമിനെ അട്ടിമറിച്ച്​ 12ാം സീഡുകാരനായ ഷ്വാർട്​സ്​മാൻ ​സെമിയിൽ കടന്നു.

അഞ്ചു സെറ്റ്​ നീണ്ട പോരാട്ടത്തിൽ ആദ്യ നാലു​ സെറ്റും അവസാനിച്ചത്​ ടൈബ്രേക്കറിൽ. ഒടുവിൽ നിർണായക ഫൈനൽ സെറ്റിൽ 6-2​െൻറ അനായാസ ജയവുമായി ഷ്വാർട്​സ്​മാൻ കരിയറിലെ ആദ്യ ഗ്രാൻഡ്​സ്ലാം സെമി ഉറപ്പിച്ചു. സ്​കോർ: 7-6, 5-7, 6-7, 7-6, 6-2. കളത്തിനു പുറത്തെ ഉറ്റമിത്രങ്ങൾ കളിയുടെ വീര്യത്തിൽ ബദ്ധശത്രുക്കളെപ്പോലെയായിരുന്നു പോരാടിയത്​. ആദ്യ നാലു​ സെറ്റിലും ആർക്കും സമ്പൂർണ മേധാവിത്വമില്ല.

ടൈബ്രേക്കറിലെ ചെറുപിഴവുകൾ വിജയിയെ നിർണയിച്ചു. സെമിയിൽ റാഫേൽ നദാലാണ്​ എതിരാളി. അട്ടിമറിക്കാരൻ ജാനിക്​ സിന്നറിനെ നേരിട്ടുള്ള സെറ്റിലാണ്​ നദാൽ വീഴ്​ത്തിയത്​. സ്​കോർ 7-6, 6-4, 6-1.

വനിതകളിൽ പെട്ര ക്വിറ്റോവ സെമിയിൽ കടന്നു. എട്ടു വർഷത്തിനു ശേഷമാണ്​ ക്വിറ്റോവ റോളണ്ട്​ ഗാരോയിൽ സെമി കളിക്കുന്നത്​. ജർമനിയുടെ ലോറ സിഗ്​മണ്ടിനെ 6-3, 6-3 സ്​കോറിനാണ്​ വീഴ്​ത്തിയത്​. സോഫിയ കെനിൻ നാട്ടുകാരി ഡാനിലെ കോളിൻസിനെ തോൽപിച്ച്​ സെമിയിൽ കടന്നു. സ്​കോർ 6-4, 4-6, 6-0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2020
Next Story