Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ...

ഫ്രഞ്ച് ഓപൺ സമ്മാനത്തുക പോരാ; ബഹിഷ്‍കരണ ഭീഷണിയുമായി താരങ്ങൾ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ സമ്മാനത്തുക പോരാ; ബഹിഷ്‍കരണ ഭീഷണിയുമായി താരങ്ങൾ
cancel

പാരിസ്: സമ്മാനത്തുക ഉയർത്താതെ ഫ്രഞ്ച് ഓപണിൽ മത്സരിക്കാനില്ലെന്ന ഭീഷണിയുമായി മുൻനിര താരങ്ങൾ. ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ, വനിതകളിൽ ടോപ് സീഡ് അരിന സബലെങ്ക, നിലവിലെ ചാമ്പ്യൻ കൊക ഗോഫ് തുടങ്ങി മുൻനിര താരങ്ങളാണ് ഭീഷണിയുമായി എത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ 9.5 ശതമാനം വർധിപ്പിച്ച് മൊത്തം സമ്മാനത്തുക 7.21 കോടി ഡോളറാക്കിയിട്ടുണ്ടെങ്കിലും ടൂർണമെന്റ് വരുമാനത്തിന്റെ 15 ശതമാനം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.

വരുമാനത്തിന്റെ 22 ശതമാനം താരങ്ങൾക്ക് നൽകണമെന്നായിരുന്നു ആവശ്യം.2024ൽ വരുമാനത്തിന്റെ 15.5 ശതമാനം താരങ്ങൾക്ക് നൽകിയിടത്ത് 2026ൽ 14.9 ശതമാനമായി കുറഞ്ഞുവെന്ന് താരങ്ങൾ പറയുന്നു. ഗ്രാൻഡ് സ്ലാമിൽ പുതുചരിത്രത്തിനരികെ നിൽക്കുന്ന നൊവാക് ദ്യോകോവിച്ചും ഈ നീക്കത്തിൽ താരങ്ങൾക്കൊപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatfrench openBoycotttennis newsPrize moneyplayers
News Summary - French Open prize money not enough; players threaten boycott
Next Story