ഫ്രഞ്ച് ഓപൺ: ഇഗ മുന്നോട്ട്; റിബക്കിന പിന്മാറി
text_fieldsImage: sky sports
പാരിസ്: ലോക ഒന്നാം നമ്പർ താരവും നിലവിലെ ജേത്രിയുമായ പോളണ്ടിന്റെ ഇഗ സിയാറ്റക് ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ. ചൈനയുടെ വാങ് സിന്യുവിനെ 6-0, 6-0 എന്ന സ്കോറിനാണ് ഇഗ തകർത്തത്. പുരുഷ വിഭാഗത്തിൽ സെർബിയയുടെ നൊവാക് ദ്യോകോവിച്ച് കഴിഞ്ഞ ദിവസം പ്രീക്വാർട്ടറിലെത്തിയിരുന്നു.
വിംബ്ൾഡൺ ജേത്രിയായ ഉസ്ബകിസ്താന്റെ എലേന റിബക്കിന വൈറൽ പനി കാരണം പിന്മാറി. സ്പെയിനിന്റെ സാറ സോറിബസ് ടോർമോയുമായുള്ള മൂന്നാം റൗണ്ട് മത്സരത്തിന് തൊട്ടുമുമ്പാണ് നാലാം സീഡായ റിബക്കിന പിന്മാറ്റം പ്രഖ്യാപിച്ചത്. പനി കാരണം കഴിഞ്ഞ രണ്ട് രാത്രിയിലും ഉറങ്ങാനായില്ലെന്ന് റിബക്കിന പറഞ്ഞു. പരിശീലനത്തിനിടെ ശ്വസിക്കാനും ബുദ്ധിമുട്ടായതോടെയാണ് ഡോക്ടറുടെ നിർദേശപ്രകാരം പിന്മാറാൻ തീരുമാനിച്ചത്. കളിമൺ കോർട്ടായ ഇറ്റാലിയൻ ഓപണിൽ കിരീടം നേടിയ റിബക്കിന ഫ്രഞ്ച് ഓപണിലും ഏറെ പ്രതീക്ഷയിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

