ഫ്രഞ്ച് ഓപൺ; ചാമ്പ്യൻ ഇഗ ക്വാർട്ടറിൽ
text_fieldsപാരിസ്: നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റെക് ഫ്രഞ്ച് ഓപൺ ടെന്നിസ് ക്വാർട്ടറിൽ. കടുത്ത പോരാട്ടത്തിൽ എലിന റിബാകിനയെ വീഴ്ത്തിയാണ് താരം കിരീടത്തിലേക്ക് നിർണായക ചുവടുവെച്ചത്. ആദ്യ സെറ്റിൽ അനായാസം കീഴടങ്ങിയ ഇഗ അടുത്ത രണ്ടു സെറ്റും പൊരുതി നേടി ജയമുറപ്പിക്കുകയായിരുന്നു.
സ്കോർ 1-6 6-3 7-5. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ജാസ്മിൻ പാവോലിനിയെ കടന്ന് യുക്രെയ്ൻ താരം എലിന സ്വിറ്റോളിനയും ക്വാർട്ടറിലെത്തി. കനത്ത പോരാട്ടം കണ്ട ആദ്യ രണ്ട് സെറ്റുകളിൽ വിജയം ഇരുപക്ഷത്തുമായപ്പോൾ നിർണായകമായ മൂന്നാം സെറ്റിൽ എതിരാളിക്ക് അവസരമേതും നൽകാതെ സ്വിറ്റോളിന കളി പിടിക്കുകയായിരുന്നു. സ്കോർ 4-6, 7-6 (6), 6-1. ഇരുവരും തമ്മിലാണ് ക്വാർട്ടർ പോരാട്ടം.
അതേ സമയം, അവസാന ഇന്ത്യൻ പ്രതീക്ഷയും അവസാനിപ്പിച്ച് രോഹൻ ബൊപ്പണ്ണയും യുകി ഭാംബ്രിയും പുരുഷ ഡബ്ൾസിൽ പുറത്തായി. ബൊപ്പണ്ണയും ചെക്ക് താരം ആദം പാവ്ലാസെകും രണ്ടാം സീഡായ ഹാരി ഹെലിയോവാര- ഹെന്റി പാറ്റെൻ കൂട്ടുകെട്ടിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ വീണു. സ്കോർ 2-6 6-7(5).
ഭാംബ്രി അമേരിക്കൻ താരം റോബർട്ട് ഗാലവേക്കൊപ്പം ഒമ്പതാം സീഡായ ക്രിസ്റ്റ്യൻ ഹാരിസൺ- ഇവാൻ കിങ് എന്നിവർക്കെതിരെ മാറ്റുരച്ചപ്പോഴും നേരിട്ടുള്ള സെറ്റുകളിലായിരുന്നു വീഴ്ച. സ്കോർ 4-6 4-6. ഇന്ത്യൻ താരങ്ങളായ ശ്രീരാം ബാലാജി, ഋത്വിക് ബൊലിപ്പള്ളി എന്നിവർ നേരത്തെ തോറ്റു പുറത്തായിരുന്നു. ജൂനിയർ വിഭാഗത്തിൽ മനാസ് ധാംനെയും സമാനമായി തോൽവിയേറ്റുവാങ്ങി. നേരത്തെ മാഡിസൺ കീസ്, അലക്സാണ്ടർ ബുബ്ലിക് എന്നിവർ ജയത്തോടെ പ്രിക്വാർട്ടറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

