Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ: അൽകാരസ്...

ഫ്രഞ്ച് ഓപൺ: അൽകാരസ് വീണു, ദ്യോകോ ഫൈ​ന​ലിൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ: അൽകാരസ് വീണു, ദ്യോകോ ഫൈ​ന​ലിൽ
cancel

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ണി​ൽ ഫൈ​ന​ലി​ന് മു​മ്പു​ള്ള ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ത​ക​ർ​പ്പ​ൻ പോ​രി​ൽ കൗ​മാ​ര താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ നി​ലം​പ​രി​ശാ​ക്കി സൂ​പ​ർ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച്ച്. ക​രി​യ​റി​ൽ 23ാം ഗ്രാ​​ൻ​​ഡ് സ്ലാം ​​കി​​രീ​​ട​മെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്ക് റാ​ക്ക​റ്റേ​ന്തി​യ സെ​​ർ​​ബി​​യ​​ൻ താ​​രം നാ​ലു സെ​റ്റു​ക​ളി​ലാ​ണ് ക​ളി ജ​യി​ച്ച് കി​രീ​ട​ത്തി​ന​രി​കെ​യെ​ത്തി​യ​ത്. പ​രി​ക്കു​മൂ​ലം ര​ണ്ടു​ത​വ​ണ ക​ളി നി​ർ​ത്തി ചി​കി​ത്സ തേ​ടി​യ അ​ൽ​കാ​ര​സ് ശ​രി​ക്കും മു​ട​ന്തി​യ​പ്പോ​ൾ ഇ​ത് അ​വ​സ​ര​മാ​ക്കി ദ്യോ​കോ ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ സെ​റ്റി​ലേ ന​യം വ്യ​ക്ത​മാ​ക്കി​യാ​ണ് സെ​ർ​ബി​യ​ൻ താ​രം ക​ളി ന​യി​ച്ച​ത്. തു​ട​ക്കം കൈ​വി​ട്ട അ​പ്ര​തീ​ക്ഷി​ത ഷോ​ക്ക് പു​റ​ത്തു​കാ​ണി​ക്കാ​തെ അ​ൽ​കാ​ര​സ് ര​ണ്ടാം സെ​റ്റി​ൽ തി​രി​ച്ചു​വ​ന്നു. തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മെ​ന്ന തോ​ന്ന​ൽ സൃ​ഷ്ടി​ച്ചെ​ങ്കി​ലും പി​ന്നീ​ടെ​ല്ലാം ദ്യോ​കോ മ​യ​മാ​യി​രു​ന്നു. ഡ്രോ​പും ഷോ​ട്ടും ഒ​രേ തി​ക​വോ​ടെ ക​ളി​ച്ച് ഇ​തു​വ​രെ​യും എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കി​യി​രു​ന്ന അ​ൽ​കാ​ര​സ് ആ​യി​രു​ന്നി​ല്ല വെ​ള്ളി​യാ​ഴ്ച ​റൊ​ളാ​ങ് ഗാ​രോ​യി​ൽ ക​ണ്ട​ത്. അ​വ​സ​രം മു​ത​ലെ​ടു​ത്ത ദ്യോ​കോ മൂ​ന്നും നാ​ലും സെ​റ്റു​ക​ൾ അ​നാ​യാ​സ​മാ​ണ് പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicfrench openalcaraz
News Summary - French Open: Alcarez falls, Djokko in final
Next Story