Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രത്തിലേക്ക് എയ്സുതിർത്ത് ബൊപ്പണ്ണ

text_fields
bookmark_border
ബൊപ്പണ്ണ-മിഡിൽകൂപ് സഖ്യം ഫ്രഞ്ച് ഓപൺ സെമിയിൽ
ചരിത്രത്തിലേക്ക് എയ്സുതിർത്ത് ബൊപ്പണ്ണ
cancel
Listen to this Article

പാരിസ്: പ്രായം 42ലെത്തിയിട്ടും ടെന്നിസ് കോർട്ടിലെ വിസ്മയ പ്രകടനം കരുത്തോടെ തുടർന്ന് ഇന്ത്യയുടെ സ്വന്തം രോഹൻ ബൊപ്പണ്ണ. ഡച്ചുകാരനായ മാറ്റ്വെ മിഡിൽകൂപ്പിനെ കൂട്ടുപിടിച്ച് രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപണിൽ വിജയവുമായി അവസാന നാലിലേക്ക് ടിക്കറ്റുറപ്പിക്കുമ്പോൾ ഇന്ത്യൻ ടെന്നിസിൽ ചരിത്രപ്പിറവി.

ആദ്യമായാണ് ഒരു ഇന്ത്യൻതാരം ഫ്രഞ്ച് ഓപൺ സെമി കാണുന്നത്. 42കാരനായ ബൊപ്പണ്ണയും മിഡിൽകൂപ്പും ചേർന്ന സഖ്യം 4-6, 6-4, 7-6 (3)നാണ് ലോയ്ഡ് ഗ്ലാസ്പൂൾ-ഹെന്റി ഹിലിയോവാര ജോടിക്കുമേൽ വിജയം പിടിച്ചത്. സെമിയിൽ 12ാം സീഡ് മാഴ്സലോ അരിവലോ-ഴാങ് യൂലിയൻ റോജർ സഖ്യമാണ് ബൊപ്പണ്ണക്ക് എതിരാളി.

ആദ്യ സെറ്റ് കൈവിട്ട് സമ്മർദത്തിലായശേഷം തകർപ്പൻ തിരിച്ചുവരവുമായിട്ടായിരുന്നു ഇന്ത്യൻ താരവും ഡച്ചുകാരനും വിജയത്തിലേക്ക് കൈപിടിച്ചുനടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - French Open 2022: Rohan Bopanna reaches his first Grand Slam men’s doubles semi-final
Next Story