Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിംബിൾഡണിൽ കുതിപ്പ്​ തുടർന്ന്​ ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത്​ 18ാം തവണ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡണിൽ കുതിപ്പ്​...

വിംബിൾഡണിൽ കുതിപ്പ്​ തുടർന്ന്​ ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത്​ 18ാം തവണ

text_fields
bookmark_border

ലണ്ടൻ: ഒരു സെറ്റ്​ കൈവി​ട്ടിട്ടും അനിഷേധ്യമായ കരുത്തുമായി ​വിംബിൾഡണിൽ സ്വിസ്​ എക്​സ്​പ്രസി​െൻറ തേരോട്ടം തുടരുന്നു. രണ്ടര മണിക്കൂർ നീണ്ട മൂന്നാം റൗണ്ട്​ പോരാട്ടത്തിൽ ബ്രിട്ടീഷുകാരനായ 29ാം സീഡ്​ കാമറൂൺ നോറിയെയാണ്​ 6-4, 6-4, 5-7, 6-4ന്​ ഫെഡറർ തോൽപിച്ചത്​.

കരിയറിലെ 1,250ാം മത്സരം കളിച്ച താരം തുടക്കത്തിലേ മികവു നിലനിർത്തിയ പ്രകടനത്തിനിടെ മൂന്നാം സെറ്റിൽ വീണെങ്കിലും അടുത്ത സെറ്റ്​ പിടിച്ച്​ ജയവുമായി മടങ്ങുകയായിരുന്നു. വിംബിൾഡണിൽ നാലാം റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ കളിക്കുന്ന താരമാണ്​ ഫെഡറർ- 18 തവണ. തൊട്ടുപിറകിലുള്ള ജിമ്മി കോണേഴ്​സ്​ 16 തവണയാണ്​ കളിച്ചത്​.

നാലാം റൗണ്ടിൽ ഇറ്റലിയുടെ ലോറൻസോ സൊനേഗൊയാണ്​ ഫെഡറർക്ക്​ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FedererWimbledon Fourth Round
News Summary - Federer Fights Into Wimbledon Fourth Round For 18th Time
Next Story